ദമ്മാമിലെ ജോലി സ്ഥലത്തു വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു

സങ്കടമടക്കാനാവാതെ... ദമ്മാമിലെ ജോലി സ്ഥലത്തു വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് നിര്യാതനായി. എറണാകുളം ആലുവ മണലിമുക്ക് കടവില്‍ അസീസിന്റെയും ആബിദയുടെയും മകന്‍ അബിനാസ് (31) ആണ് മരിച്ചത്. ദമ്മാമില്‍ സനാദന ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയില്‍ ട്രൈലര്‍ ഡ്രൈവറായിരുന്നു.
മൃതദേഹം അല്‍ഖോബാര്‍ തുഖ്ബയില്‍ ഖബറടക്കി. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍നിന്ന് മാതാപിതാക്കള്‍ സൗദിയില്‍ എത്തിയിരുന്നു. പിതൃസഹോദരന്‍: നാസര്‍ (ലുലു) സൗദിയില്‍ ഉണ്ട്. സാമൂഹിക പ്രാര്‍ത്തകന്‍ നാസ് വക്കത്തിന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെയാണ് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയത്. സഹോദരന്‍: അല്‍സാബ് അസീസ്. സഹോദരി: അനീസ. സഹോദരീ ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞ്.
https://www.facebook.com/Malayalivartha

























