ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം... തമിഴ്നാട്ടില്‍ നിന്നും കോഴി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്

അറ്റകുറ്റപ്പണികള്‍ നടന്നുവരുന്ന പോത്തന്‍കോട്-മംഗലപുരം റോഡില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. പുലര്‍ച്ചെ 5 മണിയോടെ കരൂര്‍ കൊച്ചുവിളക്കടയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. റോഡിന്റെ ഇടതുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ടാറിങ് മെഷീനില്‍ ഇടിച്ചാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
തമിഴ്നാട്ടില്‍ നിന്നും കോഴി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ലോറിയില്‍ 3 പേരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറി റോഡിന് കുറുകെ മറിഞ്ഞതിനാല്‍ പോത്തന്‍കോട് -മംഗലപുരം റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും ചെയ്തു. പിന്നീട് അഗ്‌നി രക്ഷാ സേനയെത്തി ക്രെയിന്‍ എത്തിച്ചാണ് ലോറി റോഡില്‍ നിന്നും മാറ്റിയത്.
https://www.facebook.com/Malayalivartha

























