ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

ബസിനുള്ളില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീര്‍ (35) ആണ് പിടിയിലായത്. ബസില്‍ വെച്ച് ഇയാള്‍ ഉപദ്രവിച്ചപ്പോള്‍ ബസ് ജീവനക്കാര്‍ സഹായിച്ചില്ലെന്നും വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കോളേജിലേക്ക് പോകുന്നതിനിടെ ബസില്‍ വെച്ചാണ് ലൈഗികാതിക്രമം നടന്നത്.
വട്ടപ്പാറ എത്തിയപ്പോഴാണ് ബസില്‍ ഉണ്ടായിരുന്ന ഒരാള്‍ പെണ്‍കുട്ടിയോട് വളരെ മോശമായി പെരുമാറുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. കുട്ടി ബഹളം വെക്കുകയും എതിര്‍ക്കുകയും ചെയ്തതോടെ കണ്ടക്ടര്‍ ബസിലെ മുന്‍ ഭാഗത്തുനിന്നും പിന്‍ഭാഗത്തെ സീറ്റിലേക്ക് ഇയാളെ മാറ്റിയിരുത്തുകയായിരുന്നു.
അതേസമയം കണ്ടക്ടര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയോ ഉചിതമായ രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല. പെണ്‍കുട്ടിക്ക് വേണ്ടത്ര സഹായവും ചെയ്തിരുന്നില്ല. തൊട്ടടുത്ത സ്‌റ്റോപ്പ് എത്തിയതോടെ പ്രതിയായ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. പെണ്‍കുട്ടി പിന്നീട് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























