എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി വാഹനം നടുറോഡിൽ; പിഴത്തുകയെ ചൊല്ലി തർക്കം: യുവാവിന്റെ കോളറില്‍ കുത്തിപ്പിടിച്ചും, മുഖത്തടിച്ചും കലിപ്പ് തീർത്ത് ട്രാഫിക് പൊലീസ് ഡ്രൈവർ: ഒടുവിൽ സ്ഥലം മാറ്റം നൽകി വിഷയം ലഘൂകരിക്കാൻ ശ്രമം...

ലക്ഷക്കണക്കിന് രൂപയുമായി വന്ന വാഹനം പിടിച്ചിട്ട് ഡ്രൈവറുടെ മുഖത്തടിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ആംഡ് ഫോഴ്സിലേയ്ക്ക് മാറ്റി. നടുത്തെരുവിൽ വച്ച് ഒരു യുവാവിനെ ക്രൂരമായി മർദ്ദിച്ചിട്ട് നിസാരമായ ഒരു സ്ഥലം മാറ്റം നൽകി ഈ വിഷയത്തെ ലഘൂകരിക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. ഈ ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടും പോലീസ് എടുത്ത നടപടിയാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്. പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറാണ് പൊലീസ് മർദനത്തിന് ഇരയായത്. സംഭവത്തിന്‍റെ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. പൊലീസുകാരന്‍ ജാഫറിന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ കുത്തിപ്പിടിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. സംഭവം വിവാദമായതോടെ പൊലീസുകാരന് സ്ഥലംമാറ്റമായി.
ട്രാഫിക് പൊലീസ് ഡ്രൈവറായ നൗഷാദിനെ പടിഞ്ഞാറ്റുംമുറി എആര്‍ ക്യാംപിലേക്കാണ് സ്ഥലംമാറ്റിയത്. ജാഫറിനെ പൊലീസുകാരന്‍ മര്‍ദിക്കുമ്പോള്‍ മറ്റു പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് പിടിച്ചു മാറ്റിയത്. പിന്നീട് ജാഫറിനെ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതിയില്ലെന്ന് ബലമായി എഴുതി വാങ്ങിയെന്നും പറയുന്നു. ശേഷം ജാഫർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു.
എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് ജാഫർ. മഞ്ചേരി കച്ചേരിപ്പടിക്കടുത്ത് അരികിഴായയിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ജാഫർ ഓടിച്ച വാഹനം പൊലീസ് തടഞ്ഞു നിർത്തിയത്. കാക്കി ഷർട്ട് ഇടാത്തതിന്റെ പേരിൽ 250 രൂപ പിഴ അടയ്ക്കാൻ ആദ്യം ആവശ്യപ്പെട്ടു. പിന്നീട് പിഴ അടയ്ക്കാനുള്ള രസീതി നൽകിയപ്പോൾ തുക 500 രൂപയായി ഉയർന്നു. താൻ കൂലിപ്പണിക്കാരൻ ആണന്നും പിഴുത്തുക കുറയ്ക്കണം എന്നും ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചത് എന്നാണ് പരാതിയില്‍ ജാഫര്‍ പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കച്ചേരിപ്പടി ബഡ്ജറ്റ് സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തുവെച്ചായിരുന്നു സംഭവം. പോലീസ് കൈകാണിച്ചപ്പോള്‍ ജാഫര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിവന്നു. കാക്കി യൂണിഫോം ധരിച്ചില്ലെന്ന കാരണത്താല്‍ ഇയാള്‍ക്ക് പോലീസ് 500 രൂപ ഫൈന്‍ അടിച്ചുകൊടുത്തു. 250 രൂപ പിഴയടയ്ക്കാമെന്നും 500 രൂപ അടയ്ക്കാനാകില്ലെന്നും ജാഫര്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്നായിരുന്നു മര്‍ദനം. പോലീസുകാരന്‍ ജാഫറിന്റെ മുഖത്ത് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള പ്രവൃത്തിയായതിനാല്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിരുന്നു. പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് പോലീസുകാരനെ സ്ഥലംമാറ്റിയത്. സംഭവത്തിനുശേഷം ജാഫറിനെ പോലീസ് ജീപ്പിലേക്ക് വലിച്ചുകയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസ് ഭീഷണിപ്പെടുത്തുകയും പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചതായും ജാഫറിന്റെ സഹോദരന്‍ പറഞ്ഞു.
അടിയേറ്റ് ചെവിയുടെ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജാഫര്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദിച്ച പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും യുവജന കമ്മിഷനും പരാതി നല്‍കിയതായും സഹോദരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























