മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ ജോലിക്കോ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

അനധികൃത റിക്രൂട്ടിങ് ഏജന്‍സികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളില്‍ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുതെന്ന് മറ്റു രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി പഠനത്തിനായോ ജോലിക്കോ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. മറ്റു രാജ്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവേശിച്ചാലോ, ജോലിയിലേര്‍പ്പെട്ടാലോ നിങ്ങള്‍ നിയമനടപടികള്‍ നേരിടേണ്ടതായി വരും. അത് നിങ്ങള്‍ അവിടെ ജയിലിലാകുവാനും വലിയ പിഴ അടയ്ക്കാന്‍ കാരണമാകുമെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മള്‍ മലയാളികളാണ് ... മണ്ടന്മാരല്ല ..!!
നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ, ജോലിക്കോ പോകാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
മറ്റു രാജ്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവേശിച്ചാലോ, ജോലിയിലേര്‍പ്പെട്ടാലോ നിങ്ങള്‍ നിയമനടപടികള്‍ നേരിടേണ്ടതായി വരും. അത് നിങ്ങള്‍ അവിടെ ജയിലിലാകുവാനും വലിയ പിഴ അടയ്ക്കാന്‍ ബാധ്യസ്ഥനാകുവാനും കാരണമാകും.
അനധികൃതമായി കുടിയേറ്റപ്പെട്ടവര്‍ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേര്‍പ്പെട്ടവര്‍ക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാര്‍ക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ട്.
അംഗീകൃത ഏജന്‍സികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ അവിടത്തെ തൊഴില്‍രീതികളെക്കുറിച്ചോ, തൊഴില്‍ദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴില്‍സാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വര്‍ധിപ്പിക്കുന്നു. അനധികൃത റിക്രൂട്ടിങ് ഏജന്‍സികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളില്‍ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുത്.
https://www.facebook.com/Malayalivartha

























