തീരുവ വര്‍ധിപ്പിച്ചത് രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ ബാധിക്കുന്ന വിഷയമാണെന്ന് എം വി ഗോവിന്ദന്‍

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തീരുവ വര്‍ധിപ്പിച്ചത് രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ ബാധിക്കുന്ന വിഷയമാണെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കും. സമുദ്രോല്‍പ്പന്ന , സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കും.
ട്രംപിനെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മോദിക്കേറ്റ തിരിച്ചടിയാണ് തീരുവ കൂട്ടലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാജ്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരത്തില്‍ ശക്തിയായി പ്രതികരിക്കാന്‍ കഴിയുന്നില്ലെന്നും അമേരിക്കയിലേക്കുള്ള റഷ്യന്‍ ഇറക്കുമതിയില്‍ ട്രംപ് ഉരുണ്ട് കളിക്കുകയാണെന്നും, ചൈനയെ വളഞ്ഞ് പിടിക്കാനുള്ള അമേരിക്കന്‍ തന്ത്രത്തിനൊപ്പം നിന്ന് അമേരിക്കയെ സഹായിച്ച ഇന്ത്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ഇതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha