ആലുവയില്‍ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മകന്‍ അറസ്റ്റില്‍

അമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുപ്പത് വയസുകാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിനിയാണ് മകന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കിയത്. അന്വേഷണത്തില്‍ കൃത്യം നടന്നതായുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പ്രതി ഏറെക്കാലമായി ലഹരിക്ക് അടിമയായിരുന്നുവെന്നും അമ്മയെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നുമാണ് വിവരം. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha