ശ്വേതാ മേനോനും കുക്കു പരമേശ്വറിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ബാബുരാജാണെന്ന് സംശയമുണ്ടെന്ന് നടി മാലാ പാര്‍വ്വതി

താരസംഘടനയായ അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വറിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ബാബുരാജാണെന്ന് സംശയമുണ്ടെന്ന് നടി മാലാ പാര്‍വ്വതി. ബാബുരാജ് അമ്മയുടെ മത്സരരംഗത്ത് നിന്ന് പിന്‍മാറിയതിനുശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും അവര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംഘടനയില്‍ പലര്‍ക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കും ഭീഷണിയുണ്ടെന്ന് മാലാ പാര്‍വ്വതി പറഞ്ഞു. ഇന്നലെ ശ്വേതയെയും കുക്കു പരമേശ്വറിനെയും പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് മാലാ പാര്‍വ്വതി പങ്കുവച്ചിരുന്നു.
'എനിക്കുനേരെയും ഭീഷണിയുണ്ട്. മോഹന്‍ലാല്‍ മത്സരരംഗത്തില്ലെന്ന് ഉറപ്പായതോടെ അധികാരം ഉറപ്പിക്കാനാണ് ചിലര്‍ ഇക്കാര്യങ്ങള്‍ ചെയ്തത്. വലിയ ആസ്ഥിയുളള സംഘടനയാണ് അമ്മ. അതിന്റെ സുഖം അറിഞ്ഞുപോയവരാണ് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പിന്നിലുളളത്. അവര്‍ക്ക് അമ്മയെ വിട്ടുകൊടുക്കാന്‍ മടിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേസിന് പിന്നില്‍ ഗൂഢതന്ത്രം ഉണ്ട്.
ഹേമാ കമ്മി?റ്റിയില്‍ നശിച്ചുപോയ അമ്മയെ താങ്ങിനിര്‍ത്തിയത് ബാബുരാജാണെന്നാണ് ചിലരുടെ പ്രസ്താവനകള്‍. ശ്വേത അഭിനയിച്ച പാലേരിമാണിക്യത്തിന് അവാര്‍ഡ് വരെ കിട്ടിയതാണ്. കുക്കുവിനെതിരെ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. എങ്ങനെ ഈ നാട്ടില്‍ അഭിനയിക്കും?ശ്വേത കടുത്ത മാനസിക വിഷമത്തിലാണ്. അവരോടൊപ്പം കുടുംബവും ഞങ്ങളുമുണ്ട്. ഇത്രയും നാള്‍ അമ്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ ഒന്നുമല്ലാതെയാക്കുന്ന കാര്യങ്ങളാണ് അടുത്തിടെ നടന്നത്. മിക്കയുളളവര്‍ക്കും ബാബുരാജിനെ ഭയമാണ്. ബാബുരാജിനെതിരെ ഒന്നും പറയരുതെന്ന് പ്രമുഖരായ പലരും എന്നെ ഉപദേശിച്ചിരുന്നു. എന്നെ വ്യക്തിഹത്യ ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. എനിക്ക് ഭയക്കേണ്ട ആവശ്യമില്ല' മാലാ പാര്‍വ്വതി പറഞ്ഞു.
https://www.facebook.com/Malayalivartha