കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ച് ദൗത്യ സംഘം...വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് ...

കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പന്‍ പിടി 5നെ മയക്കുവെടി വെച്ച് ദൗത്യ സംഘം. ആനയെ ഉടന്‍ കാട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിരിക്കുകയാണ്.
ആനയെ ചികിത്സിക്കുന്നതിന്റെ ഭാഗമായിട്ടാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്. ആനയെ മയക്കുവെടിവെച്ച ശേഷം പ്ലാനുകള്‍ ആലോചിക്കുമെന്നാണ് ഫോറസ്റ്റ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ അറിയിച്ചത്.
ചികിത്സ നല്‍കിയ ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും. പരിക്ക് ഗുരുതരമെങ്കില്‍ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം.
ദൗത്യം നടക്കുന്നതിനാല്‍ മലമ്പുഴ - കഞ്ചിക്കോട് റോഡില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചു. ആനയെ ഉടന്‍ കാട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും.
https://www.facebook.com/Malayalivartha