മോഷണക്കേസിലെ പ്രതിക്ക് ധരിക്കാന്‍ യൂണിഫോം കൊടുത്ത കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

കര്‍ണാടകയില്‍ മോഷണക്കേസിലെ പ്രതിക്ക് ധരിക്കാന്‍ സ്വന്തം യൂണിഫോം കൊടുത്ത കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. പോലീസ് യൂണിഫോമില്‍ ഭാര്യയുമായി നടത്തിയ വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ കോളിനിടെ കോണ്‍സ്റ്റബിള്‍ സോനാരെ എച്ച്.ആറിന്റെ യൂണിഫോം ധരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുക്കുകയായിരുന്നു.
ഗോവിന്ദപുര പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് സോനാരെ എച്ച്.ആര്‍. ഭാര്യയെ ഞെട്ടിക്കാനായി പോലീസ് യൂണിഫോമില്‍ ഫോണ്‍വിളിക്കുകയായിരുന്നു പ്രതി. എന്നാല്‍ ഭാര്യ അത് സ്‌ക്രീന്‍ ഷോട്ട് എടുക്കുകയും ചെയ്തിരുന്നു. ജൂണ്‍ 23ന് ഇന്ദിര നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു മോഷണക്കേസ് അന്വേഷണത്തിനിടെയാണ് പോലീസിന് ഈ ചിത്രം ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സലീമിന്റെ ഫോണ്‍ പരിശോധിക്കവെയാണ് യൂണിഫോമില്‍ ഭാര്യയോട് സംസാരിക്കുന്ന ഇയാളുടെ ചിത്രം ലഭിച്ചത്. പിന്നാലെയാണ്, പ്രതിയെ യൂണിഫോം ധരിക്കാന്‍ അനുവദിച്ചതിന് സോനാരെയ്‌ക്കെതിരെ നടപടി എടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ഇന്ദിര നഗറിലെ മോഷണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സലീമും ആ സംഘത്തിലുണ്ട് എന്ന് മനസിലായി. സ്ഥിരം കുറ്റവാളിയായതിനാല്‍ പോലീസിന്റെ പക്കല്‍ സലീമിന്റെ ഫോട്ടോയും വിരലടയാളവും മറ്റ് വിവരങ്ങളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സാങ്കേതിക വിശകലനത്തിലൂടെ അയാള്‍ പൂനെയ്ക്ക് സമീപമുണ്ടെന്ന് പോലീസ് കണ്ടെത്തി. പിന്നാലെ മഹാരാഷ്ട്ര പോലീസിന് ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറി.
https://www.facebook.com/Malayalivartha