പ്രണവ് അനുസരിക്കില്ല, നെഞ്ചത്ത് കൈവെച്ചു മോഹൻലാൽ ; വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച മരണവാർത്തയാണ് എസ് എം രാജുവിന്റെതു. ആക്ഷൻ പറഞ്ഞ നിമിഷങ്ങൾക്കകം രാജു ഓടിച്ചിരുന്ന എസ്‌യുവി ചീറിപ്പാഞ്ഞതും സെക്കന്റുകൾക്കകം വായുവിൽ ഉയർന്നു പൊങ്ങി തലകുത്തി മറിഞ്ഞതും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വേട്ടുവം സിനിമയ്ക്ക് ഇടയിലായിരുന്നു ഈ അപകടവും രാജുവിന്റെ മരണവും. അപകടത്തിന് പിന്നാലെ ആ ക്രൂ ഒന്നാകെ ഓടി കാറിനടുത്ത് ചെന്നു, എന്നാല്‍ ചിരിച്ചുകൊണ്ട് ആ കാറില്‍ കയറിയ മനുഷ്യന് ജീവനുണ്ടായിരുന്നില്ല. അംഗങ്ങൾ ഓടിയെത്തി രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ഈ അപകടത്തെക്കുറിച്ചും പിന്നാലെ സിനിമാസെറ്റുകളിൽ ഉയർന്ന അഭിപ്രായത്തെക്കുറിച്ചും പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പല്ലിശേരി തന്റെ ചാനലിലൂടെ . ഇങ്ങനെ ഒരു അപകടം മലയാള സിനിമ മേഖലയിൽ നടക്കുകയാണെങ്കിൽ മോഹൻലാലിന്റെ ചിത്രമാണെങ്കിൽ അപകടത്തിൽപ്പെടുന്നത് മോഹൻലാൽ ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നതെന്ന് പല്ലിശ്ശേരി വ്യക്തമാക്കുന്നു.
മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും ഡ്യൂപ്പില്ലാതെ അഭിനയിച്ചിട്ടുണ്ട് എന്ന് വാദിക്കുന്നവരോട് അത് പ്രശസ്തനാവുന്നതിന് മുൻപ് പിജി വിശ്വംഭരന്റെ സ്ഫോടനം എന്ന സിനിമയിൽ ആയിരുന്നു എന്നും അന്ന് അതിനായി ആദ്യം തീരുമാനിച്ചിരുന്നത് നടൻ ജയനെ ആയിരുന്നു. എന്നാൽ ജയന്റെ മരണത്തെ തുടർന്ന് ആണ് ആ റോൾ മമ്മൂട്ടിയിലേക്ക് എത്തുന്നത് . അന്നത്തെ ആ സംഘടന രംഗത്തിൽ സംവിധായകനോട് ഡ്യൂപ്പ് ഇല്ലേ എന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. ഇല്ലെന്നും അതിൽ സ്വയം അഭിനയിച്ച പറ്റൂ എന്നും സംവിധായകൻ വാശി പിടിച്ചതിനെ തുടർന്ന് മമ്മൂട്ടി ആ രംഗങ്ങൾ ചെയ്യുകയും തുടർന്ന് കാൽ ഒടിയുകയും ചെയ്തിരുന്നു
മലയാള സിനിമ രംഗത്ത് അപകടം പിടിച്ച രംഗങ്ങളിൽ ഡ്യൂപ്പിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതൽ അഭിനയിച്ചത് മോഹൻലാൽ ആണ് . പണ്ടു സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ വേണ്ട എന്ന് പറഞ്ഞിട്ട് പോലും അനുസരണക്കേട് കാണിച്ച് റിസ്ക് എടുത്ത് അഭിനയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് മോഹൻലാൽ എന്നും പറയുന്നു . ഒരുപാട് സിനിമകളിൽ അദ്ദേഹം ഇത് ചെയ്തിട്ടുണ്ടെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നു. സ്റ്റണ്ട് മാസ്റ്റർ ഇത് ഡ്യൂപ്പ് ചെയ്യേണ്ട കാര്യങ്ങൾ ആണെന്നും ചൂണ്ടിക്കാട്ടുമ്പോൾ അവരും മനുഷ്യരല്ലേ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒന്നും സംഭവിക്കില്ലെന്ന് എന്നാൽ തനിക്കാണ് എന്തെങ്കിലും സംഭവിക്കുന്നതെങ്കിൽ നിങ്ങൾ എല്ലാവരും ഇല്ലേ എന്നും മോഹൻലാൽ ചോദിച്ചിരുന്നു . ഇതേ തുടർന്ന് നിരവധി അപകടങ്ങളിൽ അദ്ദേഹം ചെന്നു ചാടിയിട്ടുമുണ്ട്. കാലൊടിഞ്ഞു കിടന്നിട്ടുണ്ട് നടുവൊടിഞ്ഞു കിടന്നിട്ടുണ്ട് തീപ്പൊള്ളലേറ്റിട്ടുണ്ട് അപകടം പറ്റിയിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നു . അന്ന് സംഭവിച്ച ഒരു അപകടത്തോടെയാണ് ഇപ്പോൾ വർഷാവർഷം ആയുർവേദ ചികിത്സയ്ക്കായി മോഹൻലാൽ പോകുന്നതെന്നും പല്ലിശ്ശേരി പറയുന്നു. ഈ പ്രായത്തിലും ഡ്യൂപ്പിനെ ഒഴിവാക്കി തന്നെയാണ് മോഹൻലാൽ ചെയ്തുകൊണ്ടിരിക്കുന്നത് അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് തുടരും എന്ന സിനിമയിൽ മതില് ചാടി കടക്കുന്ന രംഗം എന്നും അദ്ദേഹം പറയുന്നു.
ഇതൊന്നും കൊട്ടിഘോഷിക്കാൻ മോഹൻലാൽ തയ്യാറായിട്ടില്ലെന്നും അദ്ദേഹത്തിനു ശേഷം അഭിനയത്തിനുവേണ്ടി ഇത്രയും ത്യാഗങ്ങൾ മറ്റൊരാളും സഹിച്ചിട്ടുമില്ല. എന്നാൽ മോഹൻലാലിനു ശേഷം ഇപ്പോൾ പ്രണവാണ് ഇങ്ങനെ ചെയ്യുന്നത്. ഡ്യൂപ്പിനെ വെക്കാതെ പ്രണവ് ഇപ്പോൾ അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് കണ്ട് മോഹൻലാൽ നെഞ്ചത്ത് കൈവെച്ചു പോയി താൻ ചെയ്തതൊക്കെ തന്നെയാണ് മകനും ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ മോഹൻലാലിന് വേണ്ട എന്ന് പറയാനും സാധിക്കുന്നില്ല പറഞ്ഞാലും പ്രണവ് അനുസരിക്കും എന്ന് ഉറപ്പുമില്ല.
https://www.facebook.com/Malayalivartha