ഈ അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസുകളില്‍ 75% ഹാജരില്ലാത്തവരെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സിബിഎസ്ഇ

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്കായി.... ഈ അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസുകളില്‍ 75% ഹാജരില്ലാത്തവരെ ബോര്‍ഡ് പരീക്ഷ എഴുതാനായി അനുവദിക്കില്ലെന്നു സിബിഎസ്ഇ . അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവര്‍ക്കും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റു ഗുരുതര കാരണങ്ങളുള്ളവര്‍ക്കും 25% വരെ ഇളവ് ലഭിക്കുന്നതാണ്. ഈ സാഹചര്യങ്ങളില്‍ മതിയായ രേഖകള്‍ സഹിതം സ്‌കൂളില്‍ അപേക്ഷ നല്‍കണം. ഇല്ലെങ്കില്‍ അനധികൃത അവധിയായി പരിഗണിക്കുന്നതാണ്.
3 ലക്ഷം പേര്‍ക്ക് അവസരങ്ങള്‍; ഇരുകയ്യും നീട്ടി ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഫ്‌ലൈവേള്‍ഡ് ഓവര്‍സീസ് എജ്യുക്കേഷന്‍
അനധികൃത അവധിയെടുക്കുന്ന വിദ്യാര്‍ഥികളെ 'നോണ്‍ അറ്റന്‍ഡിങ്' അല്ലെങ്കില്‍ 'ഡമ്മി കാന്റിഡേറ്റായി' ഇനി പരിഗണിക്കുന്നതാണ്. സ്‌കൂള്‍ അധികൃതര്‍ കൃത്യമായ ഹാജര്‍ രേഖകള്‍ സൂക്ഷിക്കണം, റജിസ്റ്റര്‍ ദിവസേന പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്‌കൂള്‍ അധികൃതരും ഒപ്പുവയ്ക്കണമെന്നും സിബിഎസ്ഇ നിര്‍ദേശിക്കുന്നു.
ഇവ ഉറപ്പാക്കാന്‍ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധനകളുണ്ടാകും. റജിസ്റ്റര്‍ അപൂര്‍ണമെങ്കില്‍, അംഗീകാരം റദ്ദാക്കല്‍ ഉള്‍പ്പെടെ കടുത്ത നടപടി സ്‌കൂളുകള്‍ക്കെതിരെ സ്വീകരിക്കും. തുടരെ അവധിയെടുക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ സ്‌കൂളുകള്‍ കാര്യം അറിയിക്കണമെന്നും സിബിഎസ്ഇ നിര്‍ദേശിച്ച് സിബിഎസ്ഇ
"
https://www.facebook.com/Malayalivartha