ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തിൽ മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായി

ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് രണ്ട് മലയാളി വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും എഴുപതോളം ബജ്റംഗദൾ പ്രവർത്തകർ ആക്രമിച്ചു. ബുധൻ രാത്രി ഒമ്പത് മണിയോടെ ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തിലാണു മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത് എന്ന് മർദനമേറ്റ ഫാദർ ലിയോ നിരപ്പേലിൻ്റെ പിതാവ് കെ വി ജോർജ് കുറവിലങ്ങാട്ടെ വീട്ടിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണു വൈദികരും കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും രണ്ട് വീടുകളിൽ എത്തിയത്.
ആരാധന കഴിഞ്ഞ് തിരികെ നടക്കുന്ന സമയത്ത് 70 ഓളം വരുന്ന ബജ്റംഗദൾ പ്രവര്‍ത്തകര്‍ വൈദികരെയും കൂടെ ഉണ്ടായിരുന്ന സഹായിയേയും ഭീകരമായി മര്‍ദിച്ചു. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ.ലിജോ നിരപ്പേൽ, ഫാദർ വി.ജോജോ എന്നിവർക്കു ആക്രമണത്തിൽ പരുക്കേറ്റു. രണ്ടു വൈദികരുടേയും മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു. വൈദികരെ ആക്രമിച്ച സംഭവത്തിൽ സിറോ മലബാർ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha