നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പിതാവിനെയും രണ്ടാനമ്മയയെയും ചെങ്ങന്നൂര്‍ പോലീസ് സംഘം പിടികൂടി. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് പിടിയിലായത്. അന്‍സാറിനെ പത്തംതിട്ട ജില്ലയിലെ കടമാന്‍കുളത്തുനിന്നും ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയില്‍ നിന്നുമാണ് പിടികൂടിയത്.
ഇവരെ ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അന്‍സാറെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കുവേണ്ടി ഡിവൈഎസ്പിയുടെ കീഴില്‍ അഞ്ചു പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞ് രണ്ടുദിവസമായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തത് അന്വേഷണത്തെ ബാധിച്ചിരുന്നു.
കുട്ടിയെ മര്‍ദിച്ചതു കണ്ടെത്തിയ ബുധനാഴ്ച പോലീസ് അന്വേഷണം തുടങ്ങിയതോടെ വീടുപൂട്ടി ദമ്പതിമാര്‍ മുങ്ങുകയായിരുന്നു. ഇതിനുശേഷം അന്‍സാര്‍ രാത്രി വീട്ടിലെത്തി പിതാവ് നിസാറുദീനെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവശേഷം ഇവരുടെ ഇരുനില വീട് പൂട്ടിയിട്ടിരിക്കുകയാണ്. കുട്ടി അമ്മൂമ്മയോടൊപ്പം ശൂരനാട്ടെ ബന്ധുവീട്ടിലാണ്.
https://www.facebook.com/Malayalivartha