റെയില്‍വേ പാളത്തില്‍ വിദ്യാര്‍ത്ഥികള്‍ ഫോട്ടോഷൂട്ട് നടത്തുന്നതായി പരാതി

നാട്ടുകാര്‍ വിലക്കിയിട്ടും തിരക്കേറിയ റെയില്‍വേ ലൈനില്‍ വിദ്യാര്‍ത്ഥികള്‍ ഫോട്ടോഷൂട്ട് നടത്തുന്നതായി പരാതി. കോഴിക്കോട്ടെ സിഎച്ച് ഓവര്‍ ബ്രിഡ്ജിന് താഴെയായാണ് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ പതിവായി ഫോട്ടോ ഷൂട്ടിനെത്തുന്നത്. നാട്ടുകാര്‍ വിലക്കിയിട്ടും ഇത് തുടരുന്നതായാണ് പരാതി. ട്രെയിന്‍ നിരന്തരം കടന്നുപോകുന്ന സ്ഥലമായതിനാല്‍ അപകടസാദ്ധ്യത കൂടുതലാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്നും ചിത്രങ്ങളെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ പാളത്തിലെത്തിയിരുന്നു. മുന്‍പ് ഇത്തരത്തിലെ ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പൊലീസും റെയില്‍വേ സംരക്ഷണ സേനയും ഇതൊഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് വിലകല്‍പ്പിക്കാതെ പതിവായി ഫോട്ടോഷൂട്ട് നടത്തുന്നുവെന്നാണ് നാട്ടുകാര്‍ രാതിപ്പെടുന്നത്.
https://www.facebook.com/Malayalivartha