കടുത്ത നിലപാടുമായി ഗവര്‍ണര്‍... ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണം... നിര്‍ദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍

വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവര്‍ണറും കേരള സര്‍ക്കാറും തമ്മില്‍ ഭിന്നത രൂക്ഷം....ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിര്‍ദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. പരിപാടി നടത്തിയാല്‍ തടയുമെന്നാണ് എസ്എഫ്‌ഐയുടേയും കെഎസ്‌യുവിന്റേയും നിലപാട്.
ഇന്ന് ക്യാമ്പസുകളില്‍ പരിപാടികള്‍ നടത്തണമെന്ന് ഓര്‍മ്മിപ്പിച്ച് വിസിമാര്‍ക്ക് വീണ്ടും ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഒരു പരിപാടിയും നടത്തരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് എസ്എഫ്‌ഐയുടെയും കെഎസ്‌യുവിന്റെയും മുന്നറിയിപ്പുള്ളത്.
വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാന്‍സലറും പാടില്ലെന്ന് പ്രോ ചാന്‍സിലറും നിലപാടെടുത്തു. സര്‍വ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്. സംഘപരിവാര്‍ അജണ്ടക്കുള്ള നീക്കമെന്ന നിലയില്‍ വ്യപകമായ പ്രതിഷേധം ഉയരുമ്പോഴും ദിനാചരണത്തില്‍ രാജ്ഭവന് വിട്ടുവീഴ്ചയില്ല.
പരിപാടികള്‍ സംഘടിപ്പിക്കണണെന്ന മുന്‍ നിര്‍ദ്ദേശം ഓര്‍മ്മിപ്പിച്ചുള്ള പുതിയ കത്തില്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് കൂടി വിസിമാരോട് ആവശ്യപ്പെടുന്നു ഗവര്‍ണര്‍. രാജ്ഭവന്‍ നിര്‍ദ്ദേശം പാലിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha






















