Widgets Magazine
14
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുത്ത നിലപാടുമായി ഗവര്‍ണര്‍... ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണം... നിര്‍ദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍


ജെയ്‌നമ്മ തിരോധാന കേസ് അന്വേഷണത്തിൽ നിർണായക തെളിവുകൾ; സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ട് പോകൽ കുറ്റവും ചുമത്തി...


ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്കയിലേക്ക്..ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ഇതിനു മുൻപ് പരിഹാരമായേക്കും.. കരുതലോടെയാണ് ഇന്ത്യയുടെ നീക്കം..


അഞ്ച് മാസമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി ബേബി അഹമ്മദ്...

സര്‍ക്കാരും ഗവര്‍ണും തമ്മിലുള്ള തര്‍ക്കം തീര്‍ത്തില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി

14 AUGUST 2025 12:08 AM IST
മലയാളി വാര്‍ത്ത

More Stories...

ശവങ്ങൾ ദേ പുറത്തേക്ക് സെബാസ്റ്റിയന്റെ മർമ്മത്തിൽ ഈർക്കിൽ പ്രയോഗം...!പടുകിഴവൻ അടുക്കുന്നില്ല,കാക്കി ഊരിവെച്ച് പോ

പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

പക്ഷാഘാതത്തെ തുടര്‍ന്ന് എട്ടു മാസത്തോളമായി റിയാദിലെ അല്‍മവാസാത്ത് ആശുപത്രിയില്‍ കിടപ്പിലായിരുന്ന പാലക്കാട് യാക്കര സ്വദേശി മരിച്ചു

പത്തനംതിട്ട നാറാണമൂഴിയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം... ശമ്പള കുടിശ്ശിക ഒടുവില്‍ അധ്യാപികയുടെ അക്കൗണ്ടിലെത്തി

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസിമാരുടെ പുനര്‍നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി പ്രശ്‌നം പരിഹരിക്കണമെന്ന് തൊഴുതു പറഞ്ഞു. വി.സിയെ തെരഞ്ഞെടുക്കുന്ന സെര്‍ച്ച കമ്മിറ്റിയിലേക്ക് അഞ്ചുപേരെ നിര്‍ദ്ദേശിക്കാന്‍ കോടതി ആവശ്യപ്പെട്ടു. നാളെ പേരുകള്‍ നിര്‍ദ്ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നാളെ വീണ്ടും പരിഗണിക്കും. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും യു.ജി.സിക്കും പേരുകള്‍ നല്‍കാം. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ നിന്ന് ഗവര്‍ണര്‍ തെരഞ്ഞെടുപ്പു നടത്തണം. താത്ക്കാലിക വി.സിമാര്‍ക്കെതിരായ തര്‍ക്കം മുന്നോട്ടു കൊണ്ടുപോകരുതെന്ന് സംസ്ഥാനത്തോടും, സെര്‍ച്ച് കമ്മിറ്റിയുടെ കാര്യത്തില്‍ സ്തംഭനം നടത്തുന്നത് എന്തിനെന്ന് ഗവര്‍ണറോടും കോടതി ചോദിച്ചു.

ഗവര്‍ണര്‍ ഏകപക്ഷീയമായാണ് താല്‍ക്കാലിക വിസിമാരെ നിയമിച്ചതെന്നും ഇത് ചട്ടവിരുദ്ധമായതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് കേരളം നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിന് വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിനാണ് അധികാരമെന്ന് സര്‍ക്കാര്‍ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങളില്‍ കാണുന്നതെന്ന് കോടതിയും പറഞ്ഞു. തുടര്‍ന്നാണ്, തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ തങ്ങള്‍ നിയമിക്കാമെന്ന് കോടതി പറഞ്ഞത്. യുജിസി ചട്ടമനുസരിച്ചുമാത്രമേ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. താത്കാലിക വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് സാങ്കേതിക സര്‍വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റര്‍ സര്‍വകലാശാല ആക്ടിന്റെ 11 (10) പ്രകാരവുമാണെന്നാണ് തങ്ങളുടെ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, നിലവില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി വഷളാക്കരുതെന്ന് സുപ്രീംകോടതി അഭ്യര്‍ഥിച്ചു എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചത്.

നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ വാദിച്ചു.കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ നേരത്തെ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അന്ന് സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ഇപ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോരാണ് നടക്കുന്നത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഗവര്‍ണര്‍ക്കെതിരേ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശവങ്ങൾ ദേ പുറത്തേക്ക് സെബാസ്റ്റിയന്റെ മർമ്മത്തിൽ ഈർക്കിൽ പ്രയോഗം...!പടുകിഴവൻ അടുക്കുന്നില്ല,കാക്കി ഊരിവെച്ച് പോ  (4 minutes ago)

മലയാളി കുവൈത്തില്‍ മരിച്ചു...  (20 minutes ago)

അറസ്റ്റിലായയാളെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍...  (23 minutes ago)

എട്ടു മാസത്തോളമായി റിയാദിലെ അല്‍മവാസാത്ത് ആശുപത്രിയില്‍ കിടപ്പിലായിരുന്ന....  (43 minutes ago)

നിങ്ങളുടെ ദിവസഫലം ഇങ്ങനെ....  (1 hour ago)

വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടിരിക്കെ കേസിലെ നിലവിലെ സ്ഥിതിഗതികള്‍ ...  (1 hour ago)

12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാനായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ് അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം...  (1 hour ago)

ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ച് വിഷയം ഇന്ന് പരിഗണിക്കും.  (1 hour ago)

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....  (2 hours ago)

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍  (2 hours ago)

79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍  (2 hours ago)

പരിപാടി നടത്തിയാല്‍ തടയുമെന്നാണ് എസ്എഫ്‌ഐയുടേയും കെഎസ്‌യുവിന്റേയും നിലപാട്...  (3 hours ago)

സര്‍ക്കാരും ഗവര്‍ണും തമ്മിലുള്ള തര്‍ക്കം തീര്‍ത്തില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി  (9 hours ago)

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു  (9 hours ago)

രാഹുല്‍ വിജയിച്ച റായ്ബറേലിയില്‍ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടര്‍മാര്‍ ഉണ്ടെന്ന് ബിജെപി  (10 hours ago)

Malayali Vartha Recommends