വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു

തിരൂര്‍ സ്‌റ്റേഷന് സമീപം വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസര്‍ഗോഡ് - തിരുവനന്തപുരം വന്ദേ ഭാരതിന് നേരെയാണ് കല്ലേറുണ്ടായത്. ഇ7 കോച്ചിലെ 30 ാം നമ്പര്‍ സീറ്റിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ വിന്റോ ഗ്ലാസ് തകര്‍ന്നു. സീറ്റില്‍ ആരും ഉണ്ടാവാത്തതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല.
സംഭവത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് ആര്‍പിഎഫ് സംഘം ട്രെയിനില്‍ കയറി പരിശോധന നടത്തി കേസെടുത്തു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നേരത്തെയും വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകാറുള്ളത് പതിവായിരുന്നു. എന്നാല്‍ ഇത് ഇടക്കാലം കൊണ്ട് കുറഞ്ഞെങ്കിലും വീണ്ടും ആശങ്ക ജനിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha






















