Widgets Magazine
14
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുത്ത നിലപാടുമായി ഗവര്‍ണര്‍... ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണം... നിര്‍ദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍


ജെയ്‌നമ്മ തിരോധാന കേസ് അന്വേഷണത്തിൽ നിർണായക തെളിവുകൾ; സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ട് പോകൽ കുറ്റവും ചുമത്തി...


ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ അമേരിക്കയിലേക്ക്..ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് ഇതിനു മുൻപ് പരിഹാരമായേക്കും.. കരുതലോടെയാണ് ഇന്ത്യയുടെ നീക്കം..


അഞ്ച് മാസമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി; യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി ബേബി അഹമ്മദ്...

ശവങ്ങൾ ദേ പുറത്തേക്ക് സെബാസ്റ്റിയന്റെ മർമ്മത്തിൽ ഈർക്കിൽ പ്രയോഗം...!പടുകിഴവൻ അടുക്കുന്നില്ല,കാക്കി ഊരിവെച്ച് പോ

14 AUGUST 2025 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

വന്ദനാദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ കടുതുരുത്തി മധുരവേലിയില്‍ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഈ മാസം 17ന്

110 km വേഗത്തിൽ വന്ദേഭാരത് സി 7 കോച്ചിൽ,നിലവിളി...! യാത്രക്കാർ പരിഭ്രാന്തിയിൽ അഴുകി പുഴുത്ത് സ്ത്രീയുടെ ജഡം

ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു....

ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്....സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ രക്തകറ ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചു 

അര്‍ലേക്കര്‍ രണ്ടും കല്‍പ്പിച്ച്... ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കാന്‍ കേന്ദ്രത്തിന്റെ ആഹ്വാനം; നടപ്പിലാക്കില്ലെന്ന് നേതാക്കള്‍; സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നതരൂക്ഷം, തലസ്ഥാനം അതീവ സുരക്ഷാ വലയത്തില്‍

ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യനെതിരെ ഉടന്‍ നിര്‍ണ്ണായക തെളിവ് കിട്ടുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനക്കേസ് അന്വേഷണത്തിനിടെയിലാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയന്‍ പിടിയിലായത്. കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്യലില്‍ പ്രിതി കുറ്റം സമ്മതിച്ചില്ല. ജെയ്നമ്മയെ സെബാസ്റ്റിയന്‍ കൊലപ്പെടുത്തിയതിന് നിര്‍ണായകതെളിവ് ലഭിച്ചിട്ടുണ്ട്. പിന്നാലെയാണ് സെബാസ്റ്റിയനെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. സെബാസ്റ്റിയന്റെ വീട്ടുവളപ്പില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അസ്ഥിക്കഷണം സംബന്ധിച്ച നിര്‍ണായക ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ജെയ്നമ്മയുടെ മാത്രമല്ല, ബിന്ദു പത്മനാഭന്റെയും ഐഷയുടെയും രക്തസാമ്പിള്‍ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്. ചേര്‍ത്തലയില്‍ വസ്തു കച്ചവടക്കാരനായ സെബാസ്റ്റ്യനെ അമ്മാവന്‍ എന്നാണ് ഏവരും വിളിക്കുന്നത്.

സെബാസ്റ്റ്യനെ 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ശേഷമാണ് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതി സെബാസ്റ്റ്യനെ റിമാന്‍ഡില്‍ വിട്ടത്. അതേസമയം സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം ലഭിച്ചതിന് ശേഷമായിരിക്കും ക്രൈം ബ്രാഞ്ചിന്റെ തുടര്‍നടപടികള്‍. റിമാന്‍ഡില്‍ വിട്ടതിന് പിന്നാലെ സെബാസ്റ്റ്യനെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റി. രണ്ടാംഘട്ട തെളിവെടുപ്പിനും ചോദ്യംചെയ്യലിനും കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും അന്വേഷണവുമായി സഹകരിക്കാത്ത സമീപനമായിരുന്നു പ്രതിയുടേത്. സെബാസ്റ്റിയന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ മൂന്നുവര്‍ഷംമുമ്പ് ഒരു കിണര്‍ മൂടിയെന്ന വിവരം ലഭിച്ചിരുന്നു. ഇൗ സ്ഥലം കുഴിച്ച് പരിശോധിക്കും. സെബാസ്റ്റിയന്റെ സഹോദരന്റെ പേരില്‍ ചേര്‍ത്തല നഗരത്തിലുള്ള പുരയിടത്തിലും പരിശോധനയുണ്ടാകും. ചേര്‍ത്തല സ്വദേശിനികളായ ബിന്ദു പത്മനാഭന്‍, ഐഷ എന്നിവരുടെ തിരോധാനക്കേസില്‍ ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല.

 

 

 

ബിന്ദു ജീവിച്ചിരിപ്പില്ലെന്നും തിരോധാനത്തിന് പിന്നില്‍ സെബാസ്റ്റിയനാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ അന്വേഷകസംഘം സ്ഥിരീകരിച്ചതാണ്. എന്നാല്‍ കൃത്യമായ തെളിവ് ലഭിക്കാത്തതാണ് പ്രതിസന്ധി. ബിന്ദു ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പിച്ചാണ് അവരുടെ കോടികള്‍ വിലയുള്ള ഭൂമി വ്യാജരേഖയുണ്ടാക്കി സെബാസ്റ്റിയന്‍ വിറ്റത്. ഐഷയുടെ തിരോധാനത്തില്‍ അവരുടെ അടുപ്പക്കാരായ മൂന്ന് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകമാകും. കാണാതായ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിരിക്കാം എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൃതദേഹങ്ങള്‍ ഇയാള്‍ എവിടെയാണു മറവു ചെയ്തിരിക്കുന്നത് എന്നു കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു സ്വത്തുവിവരങ്ങള്‍ ശേഖരിക്കുന്നത്.

 

 

ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയെ (ജെയ്ന്‍ മാത്യു54) കാണാതായ കേസില്‍ പ്രതിയായ സെബാസ്റ്റ്യന്‍ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ(57) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടും സംശയനിഴലിലാണ്. ജെയ്‌നമ്മയുടെ തിരോധാനം അന്വേഷിക്കുന്ന കോട്ടയം ക്രൈം ബ്രാഞ്ച് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും ഇതു ജയ്‌നമ്മയുടെ മൃതദേഹാവശിഷ്ടമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ബിന്ദു പത്മനാഭനെ 2006 മുതലും ഐഷയെ 2012 മുതലും കാണാനില്ലെങ്കിലും ഇവരുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണസംഘം നേരിടുന്ന വെല്ലുവിളി. ഇതു മറികടക്കാനാണ് സെബാസ്റ്റ്യന്‍ മൃതദേഹം മറവു ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഞ്ചന കേസ്  (9 minutes ago)

വന്ദനയുടെ പേരില്‍ തുടങ്ങുന്ന രണ്ടാമത്തെ ആതുരാലയമാണിത്...  (17 minutes ago)

110 km വേഗത്തിൽ വന്ദേഭാരത് സി 7 കോച്ചിൽ,നിലവിളി...! യാത്രക്കാർ പരിഭ്രാന്തിയിൽ അഴുകി പുഴുത്ത് സ്ത്രീയുടെ ജഡം  (31 minutes ago)

സെന്‍സെക്സ് ഇന്നലെ 304 പോയിന്റുയര്‍ന്ന്...  (37 minutes ago)

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം  (45 minutes ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍  (55 minutes ago)

പരിപാടി ഒക്ടോബറിൽ  (59 minutes ago)

ക്രൈം ബ്രാഞ്ചിന് നിര്‍ണായക തെളിവ് ലഭിച്ചു  (1 hour ago)

അന്വേഷണം ആരംഭിച്ച്  (1 hour ago)

50,000 രൂപയില്‍ നിന്ന് 15,000 രൂപയിലേക്ക്...  (1 hour ago)

ഛത്തീസ്ഗഢില്‍ രണ്ട് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു...  (1 hour ago)

അര്‍ലേക്കര്‍ രണ്ടും കല്‍പ്പിച്ച്... ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കാന്‍ കേന്ദ്രത്തിന്റെ ആഹ്വാനം; നടപ്പിലാക്കില്ലെന്ന് നേതാക്കള്‍; സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നതരൂക്ഷം, തലസ്ഥാനം അതീവ സുരക്ഷാ വല  (1 hour ago)

12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാനായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ് അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം...  (2 hours ago)

ശവങ്ങൾ ദേ പുറത്തേക്ക് സെബാസ്റ്റിയന്റെ മർമ്മത്തിൽ ഈർക്കിൽ പ്രയോഗം...!പടുകിഴവൻ അടുക്കുന്നില്ല,കാക്കി ഊരിവെച്ച് പോ  (2 hours ago)

മലയാളി കുവൈത്തില്‍ മരിച്ചു...  (2 hours ago)

Malayali Vartha Recommends