കെഎസ്ആര്‍ടിസിയുടെ 164 പുതിയ ബസുകള്‍ ഈ മാസം പുറത്തിറക്കും

ആറ് മോഡല്‍ സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസിയുടെ 164 പുതിയ ബസുകള്‍ ഈ മാസം പുറത്തിറക്കും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സീറ്റര്‍ കം സ്ലീപ്പര്‍ എന്നിങ്ങനെ ആറ് മോഡലുകളാണ് പുറത്തിറക്കുന്നത്. ബസുകളുടെ ട്രയല്‍ റണ്‍ മന്ത്രി കെ. ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ മകനും സുഹൃത്തും ചേര്‍ന്നാണ് ബസുകളുടെ ഡിസൈന്‍ തയ്യാറാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. മന്ത്രി ഗണേഷ് കുമാര്‍ നേരിട്ട് വിവിധ മോഡല്‍ ബസുകള്‍ ഓടിച്ച് നോക്കിയിരുന്നു. അവധിക്കാലത്ത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വീസുകള്‍ യാത്രാ ക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യും.
ഇംഗ്ലണ്ടിലെ സര്‍വകലാശാലയില്‍ നിന്ന് ഓട്ടോമൊബൈല്‍ ഡിസൈനിംഗ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് പഠിച്ച മന്ത്രിയുടെ മകന്‍ ആദിത്യ കൃഷ്ണനും സുഹൃത്ത് അമല്‍ ജോക്കിന്‍ സാലറ്റും ആണ് ബസുകളുടെ ഡിസൈനിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളാണ് ശ്രദ്ധേയം. താഴത്തെ വരിയില്‍ സീറ്റുകളും അതിന് മുകളിലായി സ്ലീപ്പര്‍ ബെര്‍ത്തുകളും എന്ന നിലയിലാണ് ക്രമീകരണം. ഒരു വശത്ത് സിംഗിള്‍ ബെര്‍ത്തും മറുവശത്ത് ഡബിള്‍ ബെര്‍ത്തുമാണുള്ളത്.
പുഷ്ബാക് ലെതര്‍ സീറ്റുകള്‍, ചാര്‍ജിങ് സൗകര്യം, ടിവി, സിസിടിവി ക്യാമറ തുടങ്ങിയ സൗകര്യങ്ങള്‍ ബസുകള്‍ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ടാറ്റയുടേയും അശോക് ലെയ്‌ലാന്‍ഡിന്റേയും ബസുകളാണ് കെഎസ്ആര്‍ടിസി വാങ്ങിയിരിക്കുന്നത്. ഇതില്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ടാറ്റയുടേയും ബാക്കിയുള്ളവ അശോക് ലെയ്‌ലാന്‍ഡിന്റേയുമാണ്. പൊതുജനങ്ങള്‍ക്കായി ഈ മാസം 22 മുതല്‍ 24 വരെ ബസുകള്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം കനകക്കുന്നിലാണ് പ്രദര്‍ശനം.
https://www.facebook.com/Malayalivartha