ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും....

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും.
ചിങ്ങം ഒന്നായ ഞായര്‍ രാവിലെ അഞ്ചിനാണ് നട തുറക്കുക. ഉഷപൂജയ്ക്കുശേഷം 7.30ന് ശബരിമല കീഴ്ശാന്തിയെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടക്കും. രാവിലെ ഒമ്പതിന് പമ്പയില്‍ പമ്പ ഗണപതിക്ഷേത്ര മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പും നടക്കും. 21 ന് രാത്രി 10ന് ശബരിമല നടയടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha