ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗന്‍യാന്‍ പദ്ധതിക്ക് തുടക്കമിട്ട് ഡിസംബറില്‍ ആദ്യ വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ.

ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗന്‍യാന്‍ പദ്ധതിക്ക് തുടക്കമിട്ട് ഡിസംബറില്‍ ആദ്യ വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.നാരായണന്‍ വ്യക്തമാക്കി.
ഗഗന്‍യാന്‍ യാത്രികരുമായി കുതിക്കുന്നതിന് മുമ്പ് രണ്ട് തവണ ആളില്ലാത്ത വിക്ഷേപണങ്ങള്‍ നടത്തുന്നതാണ്. സ്‌പെയ്‌സിലെ സാഹചര്യത്തില്‍ ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ വിലയിരുത്തലിനാണ് ശ്രമം.
ലൈഫ് സപ്പോര്‍ട്ട് സംവിധാനം, ഗതി നിര്‍ണ്ണയം, ബഹിരാകാശത്തു നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റീ എന്‍ട്രി തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. വ്യോമമിത്ര റോബോട്ടിനേയും ഗഗന്‍യാന്‍ ദൗത്യത്തില്‍ അയക്കുന്നുണ്ട്. ഇതിന്റെ വിജയം വിലയിരുത്തിയായിട്ടായിരിക്കും രണ്ടാം ട്രയല്‍ പരീക്ഷണം നടക്കുക .
"
https://www.facebook.com/Malayalivartha