കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

പാമ്പാടിയില്‍ വാഹനാപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. നിയന്ത്രണം നഷ്ടമായ കാര്‍ സ്‌കൂളിന്റെ മതിലിലേക്ക് ഇടിച്ചു കയറിയാണ് അപകടം. കാറിലുണ്ടായിരുന്ന മല്ലപ്പള്ളി സ്വദേശിയായ കീത്ത് ആണ് മരിച്ചത്. കാറില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കീത്തിന്റെ മാതൃപിതാവ് മാത്യുവാണ് കാര്‍ ഓടിച്ചിരുന്നത്. കീത്തിന്റെ മാതാവ് മെറിന്‍ മാത്യു, പിതാവ് ടിനുമോന്‍, മുത്തശ്ശി ശോശാമ്മ മാത്യു, കീത്തിന്റെ സഹോദരന്‍ കിയാന്‍, ബന്ധു ലീലാമ്മ തോമസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
https://www.facebook.com/Malayalivartha