ദേശീയപാതയില്‍ നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിലിടിച്ച് പാഴ്‌സല്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പാഴ്‌സല്‍ ലോറി ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിലിടിച്ച് പാഴ്‌സല്‍ ലോറി ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. എറണാകുളം സ്വദേശിയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച പുലര്‍ച്ചേ അഞ്ചരയോടെ ദേശീയപാതയില്‍ തട്ടാമല സ്‌കൂളിനടുത്തായിരുന്നു അപകടം. പാഴ്‌സല്‍ ലോറിയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയര്‍ഫോഴ്‌സ് സംഘമെത്തി ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാന്റില്‍ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടര്‍ കയറ്റിപ്പോകുകയായിരുന്ന ലോറിയില്‍ എതിര്‍ ദിശയില്‍ വന്ന പാഴ്‌സല്‍ വാന്‍ ഇടിച്ചു കയറുകയായിരുന്നു.
സിലിണ്ടര്‍ കയറ്റിയ ലോറി മറിയാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha