വയനാട് മുണ്ടക്കൈ ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് മുണ്ടക്കൈ ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എം.എ യൂസഫലി കൈമാറിയത്. ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായാണ് സഹായം.
വയനാട് ദുരന്തബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ 5 കോടി രൂപ കഴിഞ്ഞ ആഗസ്തില്‍ യൂസഫലി നല്‍കിയിട്ടുണ്ടായിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ ഇന്നലെ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഉള്‍പ്പടെ വേഗതപകരുന്നതാണ് ധനസഹായം. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha