പണം പിന്‍വലിക്കലടക്കം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും...പത്തുവര്‍ഷം പൂര്‍ത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമായും കെവൈസി പുതുക്കണം...

പത്തുവര്‍ഷം പൂര്‍ത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമായും കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം പണം പിന്‍വലിക്കലടക്കം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനര്‍ കെ.എസ്. പ്രദീപ് പറഞ്ഞു. കേരളത്തില്‍ 57 ലക്ഷം അക്കൗണ്ടുകളാണ് കെവൈസി കാലാവധി കഴിഞ്ഞവയായുള്ളത്.
കെവൈസി പുതുക്കാത്തതിന്റെ പേരില്‍ ഇതിനകം തന്നെ ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 2014-15 കാലയളവില്‍ വിവിധ സബ്‌സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സീറോ ബാലന്‍സ് സ്വഭാവത്തില്‍ എടുത്ത പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളാണ് കെവൈസി പുതുക്കലില്‍ പിന്നിലുള്ളത്.
നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്‌സിഡിത്തുകയടക്കം പിന്‍വലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളില്‍ ചെക്ക് മടങ്ങാനും ഇടയാകും. ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ് കെവൈസി പുതുക്കാനുള്ളത്.
"0
https://www.facebook.com/Malayalivartha