ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരം.... ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് അഗ്‌നി 5 ബാലിസ്റ്റിക് മിസൈലുകള്‍

അഗ്നി 5 ബാലിസ്റ്റിക് മിസൈലുകള്‍ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകര്‍ന്നു. മധ്യദൂര പരിധിയില്‍ പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം . ഒഡിഷയിലെ ചാന്ദിപ്പൂരിലായിരുന്നു പരീക്ഷണം. 5000 കിലോ മീറ്ററാണ് മിസൈലിന്റെ ദുരപരിധി.
സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്റെ കീഴിലായിരുന്നു മിസൈല്‍ പരീക്ഷണം. അഗ്‌നി 5 ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായിരുന്നു എന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒ ആണ് മിസൈല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
കരയില്‍ നിന്നും തൊടുക്കാവുന്ന ഭൂഘണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഗണത്തില്‍പ്പെടുന്നതാണ് അഗ്നി-5. ആണവായുധം വഹിക്കാനായി കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത അഗ്നി-5 ന് 5,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്.
7,500 കിലോമീറ്റര്‍ വരെ ദൂരപരിധി ലഭിക്കുന്ന വിധത്തിലേക്ക് മിസൈലിന്റെ പരിഷ്‌കരണം പുരോഗമിക്കുകയാണ് എന്ന് ഡിആര്‍ഡിഒ . ഒരേസമയം മൂന്ന് ആണവ പോര്‍മുനകള്‍ വരെ വഹിക്കാനും മിസൈലിന് കഴിയുന്നതാണ്. ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന ബങ്കര്‍-ബസ്റ്റര്‍ ബോംബ് സാങ്കേതികവിദ്യയിലേക്ക് അഗ്നി-5 നെ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha