വിദ്യാര്‍ഥികളെ കയറ്റിവിടുന്ന സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ ലൈസന്‍സുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം...

വിദ്യാര്‍ഥികളെ കയറ്റിവിടുന്ന സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ ലൈസന്‍സുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കുമുണ്ടെന്ന് വിലയിരുത്തി.
മന്ത്രാലയം നല്‍കിയ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാരെ കുട്ടികളുടെ യാത്ര ആവശ്യങ്ങള്‍ക്കായി നിയോഗിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലൈസന്‍സ് ഇല്ലാത്ത ബസുകള്‍ ഉപയോഗിക്കുന്നത് യാത്രക്കാരുടെ സുരക്ഷക്ക് വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ .അത്തരം വാഹനങ്ങളിലുള്ള വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. അതിനാല്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം.
കൂടാതെ, ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ ബ്രേക്കിങ്, സുരക്ഷാസംവിധാനങ്ങള്‍ എന്നിവ കൃത്യമായി പരിശോധിക്കണം. ഇത് റോഡില്‍ വെച്ചുണ്ടാകാവുന്ന അപകടങ്ങളും തകരാറുകളും തടയാന്‍ സഹായിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha