കണ്ണീര്‍ക്കാഴ്ചയായി... മിനിലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...

മിനിലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് പിണര്‍ നിന്ന വിളാകത്ത് പള്ളിനട പുത്തന്‍ വീട്ടില്‍ എസ് സോജനാ(35)ണ് മരിച്ചത്. തെന്നൂര്‍ക്കോണം -വിഴിഞ്ഞം റോഡില്‍ പുതിയ പാലത്തിനു മുന്‍പായി ബുധനാഴ്ച രാവിലെ നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
കോവളത്തെ സ്വകാര്യ ഹോട്ടലിലെ ഡ്രൈവര്‍ ആയിരുന്നു. ജോലിക്കായി വരുമ്പോഴായിരുന്നു അപകടം നടന്നത്. ഇടിച്ച മിനി ലോറി കസ്റ്റഡിയിലെടുത്തതായും ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തതായും വിഴിഞ്ഞം പൊലീസ് . രേഷ്മയാണ് സോജന്റെ ഭാര്യ. മകള്‍:അന്ന. കേസെടുത്ത് വിഴിഞ്ഞം പൊലീസ്.
https://www.facebook.com/Malayalivartha