സാങ്കേതിക യൂണിവേഴ്‌സിറ്റി.... സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ ഡോ. കെ.ശിവപ്രസാദ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ഗവ. സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ഇടക്കാല ആവശ്യം അനുവദിക്കാത്ത സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ ഡോ. കെ.ശിവപ്രസാദ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി
ഇടക്കാല ഉത്തരവിനുമേല്‍ അപ്പീല്‍ നിലനില്‍ക്കില്ലെന്നറിയിച്ചാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ നടപടി. ഹര്‍ജിയിലെ പ്രധാന ആവശ്യവും ഇടക്കാല ആവശ്യവും ഒന്നുതന്നെയാണെന്നും ചൂണ്ടിക്കാട്ടി.വകുപ്പ് സെക്രട്ടറിമാര്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനാല്‍ സര്‍വകലാശാലയില്‍ ഭരണ സ്തംഭനമാണെന്നാണ് താത്കാലിക വി.സിയായ ശിവപ്രസാദിന്റെ ആരോപണം.
ഒമ്പതംഗ സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിന്ന് ധനകാര്യ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ സ്ഥിരമായി വിട്ടു നില്‍ക്കുന്നതിനാല്‍ പ്രതിസന്ധിയുണ്ടെന്ന് ഹര്‍ജിക്കാരന്‍.
https://www.facebook.com/Malayalivartha