ഓണക്കാലത്തെ യാത്രാത്തിരക്ക് ...കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി സീറ്റര്‍, എസി സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയാണ് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്.
സെപ്തംബര്‍ ഒന്നുമുതല്‍ 15 വരെയാണ് അധിക സര്‍വീസുകള്‍. ഒന്നാംഘട്ടത്തില്‍ 29 മുതല്‍ സെപ്തംബര്‍ 15 വരെ 44 സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിലേക്കാണ് കൂടുതല്‍ സര്‍വീസുകളുള്ളത്.
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് വൈകുന്നേരം4.30: കൊട്ടാരക്കരയില്‍നിന്ന് എസി സ്ലീപ്പര്‍ (പാലക്കാട് വഴി), 5.40: തിരുവനന്തപുരത്തു നിന്ന് എസി സീറ്റര്‍ കം സ്ലീപ്പര്‍ (നാഗര്‍കോവില്‍ വഴി), 5.30: ആലപ്പുഴയില്‍ നിന്ന് സൂപ്പര്‍ ഡീലക്‌സ് (പാലക്കാട് വഴി), 6.4: കോട്ടയത്തു നിന്ന് സൂപ്പര്‍ എക്‌സ്പ്രസ് (പാലക്കാട് വഴി), 6.45, 7.00: എറണാകുളത്തു നിന്ന് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം (പാലക്കാട് വഴി),
9.15, 9.30: തൃശൂരില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം (പാലക്കാട് വഴി), 8.45, 9, 9.50, 10.10: കോഴിക്കോട്ടു നിന്ന് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം (കുട്ട വഴി), 8.00: മലപ്പുറത്തു നിന്ന് ബംഗളൂരുവിലേക്ക് സൂപ്പര്‍ഫാസ്റ്റ് (കുട്ടവഴി),
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍
വൈകുന്നേരം 5.30 മുതല്‍ രാത്രി 10.50 വരെയാണ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍. വൈകട്ട് 5.30ന് കോയമ്പത്തൂര്‍ വഴി കൊട്ടാരക്കരയിലേക്ക് എസി സ്ലീപ്പര്‍ ബസ്. 6.15ന് തിരുവനന്തപുരം എസി സീറ്റര്‍ കം സ്ലീപ്പര്‍ (നാഗര്‍കോവില്‍ വഴി). 7.30, 9.30, 10.15, 10.50 സമയങ്ങളില്‍ കോഴിക്കോട്ടേക്ക് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം( കുട്ട വഴി). രാത്രി 9.30നും 10.30നും തൃശൂരിലേക്കും വൈകിട്ട് 5.45നും 6.45നും എറണാകുളത്തേക്കും എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം.
മൈസൂരുവില്‍നിന്ന് പാലായിലേക്ക് രാത്രി 7.30ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുറപ്പെടും. ആറിന് തൃശൂരിലേക്കും രാത്രി 8, 10 സമയങ്ങളില്‍ കണ്ണൂരിലേക്കും സൂപ്പര്‍ഫാസ്റ്റ് സര്‍വീസ്. രാത്രി 9.15നും 10.40നും ബംഗളൂരുവില്‍നിന്നും രാത്രി പത്തിന് മൈസൂരില്‍നിന്നും കണ്ണൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് സര്‍വീസ്. രാത്രി 7.20നാണ് ബംഗളൂരു- ആലപ്പുഴ സൂപ്പര്‍ ഡീലക്‌സ്. 6.30ന് ചെന്നൈ-എറണാകുളം എസി സീറ്റര്‍ (കോയമ്പത്തൂര്‍ വഴി).
https://www.facebook.com/Malayalivartha