ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ റീലിസ് , മാപ്പ് പറഞ്ഞ് ജാസ്മിൻ ജാഫർ; പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം എന്ന് വിഎച്ച്പി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് മത്സരാർത്ഥിയുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതി. ക്ഷേത്ര തീര്‍ത്ഥക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കുന്നത് മുൻപു തന്നെ കോടതി വിലക്ക് ഏർപ്പെടുത്തിയതാണ്. തീര്‍ത്ഥക്കുളത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനും ക്ഷേത്രം അധികൃതർ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്ന വിഷ്വൽസും റീൽസിലുണ്ട്. മൂന്ന് ദിവസം മുമ്പാണ് വിവാദമായ ഈ റീൽ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സംഭവം വിവാദമായതോടെ ജാസ്മിൻ റീൽസ് നീക്കം ചെയ്തു. മാപ്പ് പറഞ്ഞ് ജാസ്മിൻ ഒരു കുറിപ്പും പങ്കു വച്ചു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍കുമാർ ജാസ്മിന് എതിരെ പരാതി നല്‍കി. ടെമ്പിള്‍ പോലീസില്‍ നല്‍കിയ പരാതി പിന്നീട് കോടതിക്ക് കൈമാറി.
പിന്നാലെ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ . കഴിഞ്ഞ കുറെ മാസത്തിനുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉള്ളിലും പരിസരത്തുമായി ധാരാളം ആചാരലംഘനങ്ങള്‍ നടന്നിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിലെ ആള്‍ക്കാരാണ് ഇത്തരത്തിലുള്ള ആചാരലംഘനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ഇത് അന്വേഷണവിധേയമാക്കണം. അബ്ദുല്‍ ഹക്കീം എന്ന് പറയുന്ന വ്യക്തി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഒരു തുളസിത്തറയില്‍ കാണിച്ച വൃത്തികേടും ജസ്ന സലീം ഗുരുവായൂര്‍ ഭക്ത എന്ന നാട്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ റീല്‍സ് ചിത്രീകരിച്ചതും ഇത്തരത്തിലുള്ള ആചാരലംഘനങ്ങളുടെ ഉദാഹരണമാണ്. അന്യമതസ്ഥര്‍ക്ക് കര്‍ശനമായി വിലക്കുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്തരത്തിലുള്ളവര്‍ കടന്നുകയറി പവിത്രത നശിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു പ്രത്യേക മതവിഭാഗത്തിലുള്ള ആളുകള്‍ മാത്രം ഇത്തരത്തിലുള്ള ആചാരലംഘനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഇതേക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണം , അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha