അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍

ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും ചെയ്യുന്ന ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്ര എന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ലോകഃ എന്ന പേരില്‍ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണിത്.
ചിത്രത്തിലെ ആദ്യ സൂപ്പര്‍ഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്. ചിത്രത്തില്‍ ചന്തു സലിം കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛനായ സലീം കുമാറിന്റെ ആഗ്രഹമെന്ന് ചന്തു പറയുന്നു.
എന്റെ അച്ഛന് എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം എന്നാല്‍ പഠിക്കാന്‍ പറ്റാത്തത് കൊണ്ട് ആയില്ല. എനിക്ക് പഠിക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞത് പഠിക്കാന്‍ പോയപ്പോഴാണ്. താന്‍ എന്‍ട്രന്‍സിനൊക്കെ പോയിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. തോമസിന്റെ കോച്ചിങ്ങ് സെന്ററില്‍ കോച്ചിങ്ങിന് പോയിട്ടുണ്ടെന്നും ചന്തു പറയുന്നു. ഒരിക്കല്‍ പി.സി. തോമസ് എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ അവിടെ വന്നിട്ടുണ്ടായിരുന്നെന്നും അപ്പോള്‍ അവിടെയുള്ളവര്‍ സലീം കുമാറിന്റെ മകന്‍ അവിടെ പഠിക്കുന്നുണ്ടെന്ന് പറഞ്ഞുവെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അദ്ദേഹം തന്നെ കാണാന്‍ വന്നപ്പോള്‍ താനവിടെ ഉണ്ടായിരുന്നില്ലെന്നും താനപ്പോള്‍ സെവന്‍ത് ഡേ കാണാന്‍ പോയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പഠിക്കാന്‍ പറ്റില്ലെന്ന് അപ്പോഴാണ് എല്ലാവര്‍ക്കും മനസിലായതെന്നും ചന്തു സലീംകുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്രയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha