ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

വീണ്ടും കേരളം ഭീതിയിൽ മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പ്രവേശിപ്പിച്ച ഇവർക്കു നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.മലബാറില്‍ അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക ആകുന്നു. താമരശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ ഒമ്പതു വയസുള്ള അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു വ്യാഴാഴ്ച മരിച്ചിരുന്നു.
അനയയുടെ സഹോദരനായ ഏഴു വയസുകാരനും പിന്നീടു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രത്യേക ജാഗ്രതയോടെയാണു ലോകം കാണാറുള്ളത്. കേരളത്തില്‍ ഈ രോഗത്തെ നേരിടുന്നതിനു മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. പക്ഷേ രോഗം കൂടുതല്‍ പേരില്‍ കാണുന്നത് ആശങ്കയാകുന്നുവെന്നതാണ് വസ്തുത. ലോകത്ത് അപൂര്‍വമായി മാത്രം കാണപ്പെടുന്നതാണ് ഈ രോഗം.
എന്നാല്‍, കേരളത്തില്‍ കൂടുതലായി ഇപ്പോള്‍ കാണപ്പെടുന്നു എന്നതാണ് ഇതിനെതിരേ അതീവ ജാഗ്രത ആവശ്യമാക്കുന്നത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കു പകരുമെന്ന ഭീതിയും ആവശ്യമില്ല. പക്ഷേ, കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.കേരളത്തില്‍ ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2016ല്‍ ആലപ്പുഴയിലാണ്.
ഇന്ന് കേരളം നേരിടുന്ന പുതിയ ഭീഷണിയായി അമീബിക് മസ്തിഷ്ക ജ്വരം മാറുന്നുണ്ട് എന്ന ബോധ്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അമീബയുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മൂക്കിലൂടെ അതു ശരീരത്തില്‍ പ്രവേശിക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറു പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോട് സ്വദേശികളായ മൂന്നുപേരും മലപ്പുറത്തെ രണ്ടുപേരും. ഇതില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമാണ്. സംസ്ഥാനത്താകെ രോഗലക്ഷണങ്ങളുള്ളവരായി 24 പേരുണ്ട്.
2024ല്‍ 36 പേര്‍ക്കാണ് രോഗമുണ്ടായത്. ഇതില്‍ ഒമ്പതുപേര്‍ മരിച്ചു. 2023ല്‍ രണ്ടുപേര്‍ക്കായിരുന്നു രോഗം. രണ്ടുപേരും മരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് പിന്നില്‍ കാലാവസ്ഥാ വ്യതിയാനവും പരിശോധനകള്‍ വര്‍ധിച്ചതും ഉള്‍പ്പെടെ കാരണമെന്ന് വിലയിരുത്തല്‍ സജീവമാണ്.
https://www.facebook.com/Malayalivartha