രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി

യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി. രാഹുലിന്റെ ശല്യംകാരണം രണ്ട് വനിതാ കെഎസ്‌യു പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ജില്ലാ സെക്രട്ടറി ആഷിഖ് കാരോട്ടിന്റെ ഓഡിയോ സന്ദേശം വന്നത്. ഗ്രൂപ്പിലെ 70 ശതമാനം പെണ്‍കുട്ടികള്‍ക്കും രാഹുലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ് ആരോപിച്ചു.
ഗ്രൂപ്പിലെ രണ്ടുപേര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ മെസേജ് അയച്ചിരുന്നതായി തനിക്ക് നേരിട്ടറിയാമെന്ന് ആഷിഖ് പറഞ്ഞു. ആ രണ്ടുപേരും പാര്‍ട്ടിപ്രവര്‍ത്തനംതന്നെ നിര്‍ത്തിപ്പോയി. അതുകൊണ്ട് ഗ്രൂപ്പില്‍ വന്ന് രാഹുലിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല. തെറ്റ് ചെയ്തവരെ ന്യായീകരിക്കലല്ല ഇവിടത്തെ പണിയെന്നും ആഷിഖ് പറയുന്നു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മള്‍ ചുമക്കുന്നതെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ് പറയുന്നു.
ആഷിഖ് കരോട്ടിന്റെ ഓഡിയോ സന്ദേശം:
'ഇതിന്റെയൊന്നും ഒരാവശ്യവുമില്ല. എനിക്ക് വ്യക്തിപരമായി അറിയാവുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് പ്രസിഡന്റ് ഈ പറഞ്ഞതുപോലെ മെസേജ് അയച്ചിട്ടുണ്ട്. കെഎസ്‌യു എന്നൊക്കെ പറഞ്ഞുനടന്ന പെണ്‍പിള്ളേര്‍ തന്നെയാണ്. അവര്‍ രണ്ടുപേരും പാര്‍ട്ടി പ്രവര്‍ത്തനംതന്നെ നിര്‍ത്തിപ്പോയി. അതുകൊണ്ട് ഇങ്ങനത്തെ സാധനമൊന്നും പതിപ്പിക്കേണ്ടതില്ല. തെറ്റ് ചെയ്തവരെ ന്യായീകരിക്കലല്ല ഇവിടത്തെ പണി. അതിന് ആര്‍ക്കും സമയവും ഇല്ല'
https://www.facebook.com/Malayalivartha