ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാരുടെ പരാതി; പോലീസിലും ചാറ്റർജി

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് പരാതികളിൽ ആരോപിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിക്കാണ് പരാതി നൽകിയത്. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ ഉദ്യോഗസ്ഥൻ സന്ദേശമയച്ചുവെന്നാണ് പരാതി. അടുത്ത കാലത്ത് അച്ചടക്ക നടപടിയെന്ന പോലെ സ്ഥലം മാറ്റപ്പെട്ട ജില്ലാ എസ് പിക്കെതിരെയാണ് സൂചന
കൂടാതെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഔദ്യോഗിക പരാതിയില്ലാത്തതു കേസെടുക്കാന്‍ വകുപ്പില്ലെന്ന് വാദിക്കുന്ന ഉദ്യോഗസ്ഥനാണ് ഇയാൾ എന്നും പറയപ്പെടുന്നു. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തലസ്ഥാനത്ത് ഇപ്പോൾ വളരെ പ്രധാനപ്പെട്ട ചുമതലയിലാണ് ഇദ്ദേഹമുള്ളത്. പരാതിക്കാർ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാൽ അജിത ബീഗത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡിജിപിയോട് ശുപാർശ ചെയ്യേണ്ടി വരും. പരാതി ഇവർക്ക് ലഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെന്നാണ് വിവരം. എന്നാൽ എന്ത് നടപടിയെടുത്തുവെന്ന് പൊലീസിലെ ഉന്നതർ വ്യക്തമാക്കുന്നില്ല. തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ ജോലി ചെയ്യുന്നത്. അതീവ രഹസ്യമായി പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. രണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തു. ഈ പരാതിയുടെ അന്വേഷണം എസ് പി മെറിന്‍ ജോസഫ് ഏറ്റെടുത്തിട്ടുണ്ട്.
രാത്രിയാകുമ്പോള്‍ ഐപിഎസുകാരന്‍ സ്ഥിരമായി മെസേജ് അയയ്ക്കുമെന്നാണ് പരാതി. ഇതുമായി സഹകരിച്ചില്ലെങ്കില്‍ പ്രതികാരവും എടുക്കും. ക്രമസമാധാന ചുമതലയില്‍ നിന്നും മാറിയിട്ടും മെസേജ് അയപ്പ് തുടര്‍ന്നു. ശല്യം സഹിക്കവയ്യാതെയാണ് പരാതി എസ് ഐമാര്‍ കൊടുത്തത്. വനിതാ പോലീസുകാരില്‍ പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ട്. ആരോപണ വിധേയന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥയേയും സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha