മുഖംമൂടിക്ക് പിന്നില്‍ മറഞ്ഞിരുന്ന് കള്ളക്കഥ പറഞ്ഞ ചിന്നയ്യയുടെ മുഖം പുറത്ത് ; കോണ്‍ഗ്രസ് എംപി ശശികാന്ത് സെന്തിലിന്റെ പങ്കിനെപ്പറ്റി ആരോപണം ശക്തമാകുന്നു

ധർമ്മസ്ഥലയ്‌ക്ക് ചുറ്റും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട പരാതിക്കാരനായ ചെന്ന എന്ന സി.എൻ. ചിന്നയ്യയെ 10 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിടാൻ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി കോടതി ശനിയാഴ്ച ഉത്തരവിട്ടു. ഒരു മാസത്തോളം മുഖംമൂടിക്ക് പിന്നിൽ മറഞ്ഞിരുന്ന് കള്ളക്കഥ പറഞ്ഞയാളുടെ മുഖം മൂടിയാണ് അഴിച്ചുമാറ്റിയത്. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നു. ഇയാൾ ക്രിസ്ത്യൻ മതത്തിലേക്ക് മാറിയ ഹിന്ദു ആണെന്നും പറയപ്പെടുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വെയ്‌ക്കാൻ ഉത്തരവായി. കർണ്ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് ചിന്നയ്യ.
ഈ കേസിൽ യഥാർത്ഥ പ്രതി ചിന്നയ്യ അല്ലെന്നും ഇതിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവായ ബിജെപി നേതാവ് ആർ. അശോക് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ധർമ്മസ്ഥലയെ നശിപ്പിക്കാൻ കള്ളക്കഥകൾ പരത്തിയതിന് പിന്നിൽ വിദേശശക്തികൾ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും ആർ. അശോക് ആവശ്യപ്പെട്ടു.
മൊഴികളിലും രേഖകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കള്ളസാക്ഷ്യം പറഞ്ഞ ചുമത്തി അറസ്റ്റ് ചെയ്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം, അയാളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിജയേന്ദ്രയുടെ മുമ്പാകെ ഹാജരാക്കിയപ്പോൾ കൂടുതൽ അന്വേഷണത്തിനായി 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു. കോടതി അപേക്ഷ അംഗീകരിച്ചു.
അതിനിടെ കള്ളക്കഥ പറയിച്ച ഗൂഢാലോചനയ്‌ക്ക് പിന്നിൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് എംപി ശശികാന്ത് സെന്തിലിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. കർണ്ണാടകത്തിലെ ദക്ഷിണകന്നഡ ജില്ലയിൽ മുൻ ഡപ്യൂട്ടികമ്മീഷണറായി ജോലി ചെയ്‌തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ശശികുമാർ സെന്തിൽ .ശശികാന്ത് സെന്തിലിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതാകാമെന്നും ഒരു കഥയുണ്ട്. ആ അവസരം ഉപയോഗപ്പെടുത്തി ശശികാന്ത് 370ാം വകുപ്പിനെതിരെ പ്രതിഷേധിക്കുകയും അതിൻറെ പേരിൽ ബലിയാടക്കപ്പെട്ട ഉദ്യോഗസ്ഥനാണെന്ന് അഭിനയിക്കുക വഴി ഒരു രാഷ്ട്രീയ ബലിയാടായ നല്ല ഉദ്യോഗസ്ഥൻറെ പരിവേഷം നേടിയെടുത്തതാണെന്നും ആരോപണമുണ്ട്. ദക്ഷിണകന്നഡയിൽ ഡപ്യൂട്ടി കമ്മീഷണറായിരുന്ന ശശികാന്ത് സെന്തിലിന് ദക്ഷിണകന്നഡയെക്കുറിച്ച് അടിമുടി അറിയാം. ഈ ദക്ഷിണകന്നഡയിലാണ് ധർമ്മസ്ഥല ക്ഷേത്രം സ്ഥിതിചെയ്‌യുന്നത്.
ശുചീകരണ തൊഴിലാളിയായ കർണ്ണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ള ചിന്നയ്യയയും ഹിന്ദുമതത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്‌തയാളാണെന്ന് പറയുന്നു. ചിന്നയ്‌യ ധർമ്മസ്ഥലയിൽ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഓടിപ്പോയതായി പറയുന്നുണ്ട്. ഈ സംസ്ഥാനം തമിഴ്‌നാടാണോ എന്ന് അറിയണം. അവിടെ വെച്ച് മനംമാറ്റമുണ്ടായെന്നും ചെയ്‌ത തെറ്റുകൾ ഏറ്റുപറഞ്ഞാലേ മനശ്ശാന്തി കിട്ടൂ എന്നതിനാൽ ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിലേക്ക് വന്ന് കഥകൾ എല്ലാം ഏറ്റുപറഞ്ഞതെന്ന് പറയുന്നു.
സിദ്ധരാമയ്‌യയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശശികാന്ത് സെന്തിൽ എന്നും പറയപ്പെടുന്നു.അതാണ് പൊടുന്നനെ ഒരു ആരോപണത്തിൻറെ പേരിൽ മാത്രം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതെന്നും അതിന് പിന്നിൽ ശശികാന്ത് സെന്തിലിൻറെ സമ്മർദ്ദമാണെന്നും പറയുന്നു. സിദ്ധരാമയ്‌യയുമായി പിണങ്ങി നിൽക്കുന്ന ഡി.കെ. ശിവാകുമാറിന് ശശികാന്ത് സെന്തിലും സിദ്ധരാമയ്‌യയും തമ്മിലുള്ള ബന്ധം അറിയാമെന്നും പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചതിന് പിന്നിൽ ശശികാന്ത് സെന്തിലിൻറെ സമ്മർദ്ദമുണ്ടെന്ന് അറിയാമെന്നും അതിനാലാണ് ധർമ്മസ്ഥല ആരോപണത്തിൻറെ പിന്നിൽ വൻഗൂഢാലോചനയുണ്ടെന്ന് വാർത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയതെന്നും പറയുന്നു. തൻറെ എതിർചേരിയിലുള്ള ശശികാന്ത് സെന്തിലിനെ കുടുക്കാൻ വേണ്ടിത്തന്നെയാണ് മനപൂർവ്വം ഡി.കെ. ശിവകുമാർ ധർമ്മസ്ഥലയിൽ ഗൂഢാലോചനയുണ്ടെന്ന് തുറന്നടിച്ചതെന്നും പറയുന്നു.
https://www.facebook.com/Malayalivartha