കേരള ക്രിക്കറ്റ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്...

കേരള ക്രിക്കറ്റ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ ട്രിവാന്‍ഡ്രം റോയല്‍സ് നാല് വിക്കറ്റിന് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് ഒരോവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. ട്രിവാന്‍ഡ്രം 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്താണ് സീസണിലെ ആദ്യ ജയം തൊട്ടത്.
അര്‍ധ സെഞ്ച്വറിയുമായി റോയല്‍സിന് വിജയമൊരുക്കിയ റിയ ബഷീറാണ് കളിയിലെ താരം.ആദ്യ മത്സരത്തില്‍ സ്‌കോര്‍ 100 പോലും കടത്താന്‍ സാധിക്കാതെ വിയര്‍ത്ത ട്രിവാന്‍ഡ്രത്തിന്റെ ശക്തമായ തിരിച്ചു വരവാണിത്.
ആദ്യ മത്സരത്തില്‍ അവര്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനോടു ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ടായിരുന്നു.ജയം പിടിക്കാന്‍ ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് തുടക്കത്തില്‍ തന്നെ എസ് സുബിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ റിയ ബഷീറും കൃഷ്ണപ്രസാദും ചേര്‍ന്ന് അതിവേഗത്തില്‍ ഇന്നിങ്‌സ് മുന്നോട്ട് നീക്കി.
ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിനെ ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ ഷറഫുദ്ദീന്‍ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കി. 24 റണ്‍സായിരുന്നു കൃഷ്ണപ്രസാദ് നേടിയത്.പിന്നീട് ഗോവിന്ദ് പൈയ്ക്കും എം നിഖിലിനുമൊപ്പം റിയ ബഷീര്‍ തീര്‍ത്ത കൂട്ടുകെട്ടുകളാണ് മത്സരത്തില്‍ റോയല്‍സിന് നിര്‍ണായകമായത്.
"
https://www.facebook.com/Malayalivartha