ആണ്‍സുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയില്‍... സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ആണ്‍സുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയില്‍. അഡൂര്‍ കുറത്തിമൂല സ്വദേശി രേഖയെ (27) ആണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കര്‍ണാടക മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് പ്രതിയെന്ന് പൊലീസ് പറയുന്നത്. രേഖയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പ്രതാപ്. അഡൂരിലെ ലോട്ടറി സ്റ്റാളിലെ ജീവനക്കാരിയാണ് രേഖ.
മണ്ടക്കോല്‍ സ്വദേശിയായ ഭര്‍ത്താവില്‍ നിന്നുള്ള വിവാഹമോചനത്തിനായി രേഖ കേസ് നല്‍കിയിട്ടുണ്ട്. പ്രതാപ് നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാട്ടി യുവതി ആദൂര്‍ പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടായിരുന്നു. സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ രേഖയെ ഇനി ശല്യം ചെയ്യില്ലെന്ന് പ്രതി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രേഖയെ വഴിയില്‍ കാത്തുനിന്ന പ്രതി കഠാരകൊണ്ട് യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha