കാസര്‍കോട് ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

പൂച്ചക്കാട് പള്ളിയില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത പതിനാലു കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഷവര്‍മ പാഴ്‌സലായി വാങ്ങി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കുട്ടികളുടെ ബന്ധുക്കള്‍ പറഞ്ഞു. പൂച്ചക്കാട്ടെ ഒരു ഹോട്ടലില്‍ നിന്നാണ് ഷവര്‍മ കഴിച്ചത്. വയറുവേദനയും ചര്‍ദ്ദിയെയും തുടര്‍ന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കുട്ടികള്‍ക്കു പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ താത്കാലികമായി അടച്ചുപൂട്ടി.
പൂച്ചക്കാട് പള്ളിയില്‍ നടന്ന നബിദിന പരിപാടിയില്‍ ഭക്ഷണം വിളമ്പിയിരുന്നു. അത് തികയാതെ വന്നതോടെ കുറച്ചു കുട്ടികള്‍ക്ക് സമീപത്തെ ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങി നല്‍കുകയായിരുന്നു. ഇതാണ് കുട്ടികള്‍ക്ക് അസ്വസ്ഥതയ്ക്ക് കാരണമായതെന്നാണ് പരാതി.
പഴകിയ ഷവര്‍മ നല്‍കിയെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് ആളുകള്‍ ഹോട്ടലിന് മുന്നില്‍ ബഹളം വച്ചു. വിവരം അറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ആരോഗ്യ വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha