ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി, ബഹുമാനിച്ചേ മതിയാകു എന്ന് സർക്കുലർ ; മറ്റുള്ളവരെ "പരനാറി "എന്ന് വിളിക്കുന്ന ആളെയാണോ ബഹു ചേർത്ത് വിളിക്കേണ്ടത്.... ആഹാ പഷ്ട് എന്ന് സോഷ്യൽ മീഡിയ

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫിസുകളിൽ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കാറുണ്ട്. ഈ നടപടികൾക്ക് ശേഷം നിവേദകർക്കു നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നു നിർദേശിക്കുന്ന സർക്കുലര്‍ പുറത്ത്.
അതായതു ∙ സർക്കാർ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ ഇറങ്ങി. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്.എങ്കിലും ചില കത്തിടപാടുകളിൽ ഇങ്ങനെ സൂചിപ്പിക്കാറില്ലായിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലര്‍ പുറത്തിറക്കിയത് എന്നാണ് അറിയുന്നത്.
ഈ വാർത്തയ്ക്കു താഴെ ബഹുമാനം ചോദിച്ചു വാങ്ങുന്ന പരിപാടി, കൊള്ളാം, ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാൻ കേരളത്തിലെ സാക്ഷരരായ ജനങ്ങൾക്കറിയാം അത് ആരും ചോദിച്ച് വാങ്ങേണ്ട. വിതച്ചതല്ലേ കൊയ്യാൻ പറ്റൂ, ബഹുമാനം എക്കെ ഉള്ളിന്റെ ഉള്ളിന്ന് സ്വയം ഉണ്ടാകേണ്ടത് ആണ്.. അല്ലാതെ ഉത്തരവ്കളിലുടെ അല്ല.. പണ്ട് രായഭരണത്തിൽ കാണുന്ന ഏർപ്പാട്, ബഹു എന്നത് മാറ്റി വേറെ വല്ലതും ജനങ്ങൾ വിളിക്കുന്നതിനു മുമ്പ് പോലീസ് അക്രമത്തെ പറ്റി എന്തേലും രണ്ട് വാക്ക് പറയണം ബഹു മുഖ്യാ, മറ്റുള്ളവരെ "പരനാറി "എന്ന് വിളിക്കുന്ന ആളെയാണോ ബഹു ചേർത്ത് വിളിക്കേണ്ടത്.... ആഹാ പഷ്ട് എന്നിങ്ങനെ ആണ് കമെന്റുകൾ.
https://www.facebook.com/Malayalivartha