അമ്മക്ക് സംരക്ഷണ ചെലവ് നല്‍കാത്ത മകന്‍ ജയിലില്‍ കിടക്കട്ടെയെന്ന് കോടതി....

അമ്മക്ക് സംരക്ഷണ ചെലവ് നല്‍കാത്ത മകന്‍ ജയിലില്‍ കിടക്കട്ടെ എന്ന് കോടതി. കാഞ്ഞങ്ങാട് മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ മുതിര്‍ന്ന പൗരന്‍മാരുടെ ആര്‍ഡിഒ കോടതി ഉത്തരവിട്ടത്.
മടിക്കൈ കാഞ്ഞിരപ്പുഴ ചോമംക്കോട് ഏലിയാമ്മ ജോസഫിന്റെ പരാതിയില്‍ മകന്‍ മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷ് വടുതലക്കുഴിയെയാണ് ജയിലിലേക്ക് അയച്ചത്. കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ ചുമതലയുള്ള ബിനു ജോസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് 4(1) പ്രകാരമായിരുന്നു ഏലിയാമ്മയുടെ പരാതി.
ഇതേത്തുടര്‍ന്ന് സംരക്ഷണ തുകയായി 2000 രൂപ മാസംതോറും നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ തുക മകന്‍ നല്‍കിയില്ല. ഇത് ചൂണ്ടിക്കാട്ടി ഏപ്രില്‍ 24ന് വീണ്ടും പരാതി നല്‍കുകയായിരുന്നു.
പരാതി ഫയല്‍ സ്വീകരിക്കുകയും തുക 10 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാവശ്യപ്പെട്ട് മടിക്കൈ വില്ലേജ് ഓഫീസര്‍ മുഖേന ട്രൈബ്യൂണല്‍ നോട്ടിസ് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രതീഷ് നോട്ടിസ് സ്വീകരിച്ചില്ല. 10 ദിവസം കഴിഞ്ഞ് മകന്‍ തുക നല്‍കാത്തതിനാല്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ജൂണ്‍ നാലിന് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരായി പണം നല്‍കാന്‍ കഴിയില്ലെന്ന് പ്രതീഷ് അറിയിക്കുകയായിരുന്നു. തന്റെ സഹോദരി അമ്മക്ക് ചെലവിന് നല്‍കുന്നില്ലെന്ന് ട്രൈബ്യൂണല്‍ മുമ്പാകെ മകന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കെതിരെ പരാതിയില്ലെന്ന് അറിയിച്ചു.
ജൂലൈ പത്തിന് വിചാരണയില്‍ പരാതിക്കാരിയും ഏതിര്‍കക്ഷിയും ഹാജരായിരുന്നു. തുക നല്‍കാന്‍ തയ്യാറല്ലെന്ന് പ്രതീഷ് ആവര്‍ത്തിച്ചു. പിന്നീട് ഒരവസരം കൂടി നല്‍കി. ഒരു ഗഡു സംരക്ഷണ ചെലവ് നല്‍കണമെന്നും അല്ലാത്തപക്ഷം ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ലെന്ന ഏലിയാമ്മയുടെ പരാതിയിലാണ് ട്രൈബ്യൂണല്‍ ജയിലിലടക്കാനായി ഉത്തരവിറക്കിയത്. ഹോസ്ദുര്‍ഗ് സബ് ജയിലില്‍ പാര്‍പ്പിക്കുന്നതിനാണ് ഉത്തരവുള്ളത്.
https://www.facebook.com/Malayalivartha