എടപ്പാളില്‍ ക്ഷേത്രോത്സവത്തിനിടെ ടിപ്പറിടിച്ച് രണ്ട് പേര്‍ മരിച്ചു

എടപ്പാളിലെ തണ്ട്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ടിപ്പറിടിച്ച് രണ്ട് മരണം. എടപ്പാള്‍ കണ്ടുപറമ്പ് വീട്ടില്‍ ബിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷും അമ്മുവും ബന്ധുക്കളാണ്.
പുലര്‍ച്ചെ 4.30ന് തിരുമാലിയൂര്‍ മുതൂരിലെ ക്ഷേത്രത്തില്‍ താലം എഴുന്നള്ളിപ്പിനിടെയായിരുന്നു സംഭവം. മണ്ണ് കയറ്റി വന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. പൊലീസില്‍ നിന്ന് രക്ഷപ്പെട്ടു വന്ന ടിപ്പര്‍, സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്ത് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha