Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എംകാർക്ക് ഇറങ്ങാൻ നഗരത്തിൽ മാലിന്യമില്ല; എ.എ റഹീമിന്റെ വിമർശനങ്ങളെ തള്ളി വി.വി രാജേഷ്...


മമ്മൂട്ടിക്കെതിരായ സി.പി.എം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്


വ്യാജ അനുമോദന ചടങ്ങ് നടത്തി വഞ്ചിതരാക്കപ്പെട്ടിട്ടില്ല എന്ന് കോളേജ് മാനേജ്മെന്റുകൾ ഉറപ്പാക്കുക: എം എ ഷഹനാസിനെ ചൊറിഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ...


ഇറാനിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഇസ്രയേലിന്റെ ആക്രമണം.. ഇറാന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ എണ്ണ മേഖലയ്ക്ക് നേരെയുള്ള ആദ്യ ആക്രമണമാണിത്...


കോഴിക്കോട് ഒരു രൂപയ്ക്ക് ഷൂവും വാച്ചും; മാനഞ്ചിറയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ്, കടയുടമകൾക്കെതിരെ കേസ്...

സര്‍ക്കാര്‍ സര്‍വിസില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് പുന:പരിശോധിക്കുന്നു

12 MARCH 2016 11:02 PM IST
മലയാളി വാര്‍ത്ത.

2006 ഒക്ടോബറിനുശേഷം സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലോ സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങളിലോ സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ നിയമനം പുന:പരിശോധിക്കുന്നു. ഇതിന് മുന്നോടിയായി മുഴുവന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി പ്രത്യേകം കുറിപ്പ് അയച്ചു. ചില വകുപ്പുകളില്‍നിന്ന് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക നിയമനങ്ങളുടെ ഫയല്‍ ധനവകുപ്പ് വിളിപ്പിക്കുകയും ചെയ്തതായാണ് വിവരം.

താല്‍ക്കാലികക്കാരെയും ഡെപ്യൂട്ടേഷനിലുള്ളവരെയും സ്ഥിരപ്പെടുത്തരുതെന്നും ഇത് സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കുറിപ്പിലുണ്ട്. 2006ലെ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായംകൂടി ചേര്‍ത്താണ് അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍ മുതല്‍ സ്‌പെഷല്‍ സെക്രട്ടറിമാര്‍ക്കുവരെ നിര്‍ദേശം നല്‍കിയത്. ഇതേതുടര്‍ന്ന് ജനുവരി മുതല്‍ മന്ത്രിസഭ തീരുമാനമെടുത്ത താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കുന്നത് സെക്രട്ടറിമാര്‍ തടഞ്ഞു.
2006 ഏപ്രില്‍ 10ലെ സുപ്രീംകോടതിവിധിയാണ് ധനവകുപ്പും നിയമവകുപ്പും പൊടിതട്ടിയെടുത്തത്. വിധി വന്ന് ആറ് മാസംവരെ 10 വര്‍ഷം താല്‍ക്കാലികമായി ജോലിചെയ്തവരെ ഒറ്റത്തവണ പദ്ധതി എന്ന നിലയില്‍ സ്ഥിരപ്പെടുത്താനായിരുന്നു നിര്‍ദേശം. ഇത് ഒറ്റത്തവണ പദ്ധതിയായിരുന്നെന്നും പിന്നീട് ഇത്തരത്തില്‍ സ്ഥിരപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. സുപ്രീംകോടതി നല്‍കിയ ആറ് മാസക്കാലാവധി 2006 ഒക്ടോബര്‍ ഒമ്പതിന് അവസാനിച്ചിരുന്നു. മന്ത്രിസഭ തീരുമാനമെടുത്താല്‍പോലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നാണ് നിയമ, ധനവകുപ്പുകളുടെ അഭിപ്രായം.
സുപ്രീംകോടതിവിധിയില്‍ ഡെപ്യൂട്ടേഷന്‍കാരെക്കുറിച്ച് പരാമര്‍ശമില്‌ളെങ്കിലും കുറിപ്പില്‍ അവരെ സ്ഥിരപ്പെടുത്തുന്നത് തടയാന്‍ നിര്‍ദേശമുണ്ട്. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഒട്ടേറെപേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ഉത്തരവിറക്കേണ്ടെന്നാണ് ഉദ്യോഗസ്ഥതല തീരുമാനം.

സംസ്ഥാന സാക്ഷരതാമിഷന്‍, ഐ.എച്ച്.ആര്‍.ഡി, മൂന്നാര്‍ എന്‍ജിനീയറിങ് കോളജ്, പാങ്ങപ്പാറ സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ മെന്റലി ചലഞ്ച്ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍10വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഉത്തരവിറക്കിയിട്ടില്ല. തദ്ദേശ സ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹികക്ഷേമ വകുപ്പ് തുടങ്ങിയവയിലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് എല്‍.ബി.എസില്‍ 117 പേരെ ഒന്നിച്ച് സ്ഥിരപ്പെടുത്തിയതും പുനപരിശോധിച്ചേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 137 കോടി രൂപയുടെ ബഹുനില മന്ദിരം: നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും...  (5 minutes ago)

സി.പി.എംകാർക്ക് ഇറങ്ങാൻ നഗരത്തിൽ മാലിന്യമില്ല; എ.എ റഹീമിന്റെ വിമർശനങ്ങളെ തള്ളി വി.വി രാജേഷ്...  (14 minutes ago)

മമ്മൂട്ടിക്കെതിരായ സി.പി.എം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്  (23 minutes ago)

വ്യാജ അനുമോദന ചടങ്ങ് നടത്തി വഞ്ചിതരാക്കപ്പെട്ടിട്ടില്ല എന്ന് കോളേജ് മാനേജ്മെന്റുകൾ ഉറപ്പാക്കുക: എം എ ഷഹനാസിനെ ചൊറിഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ...  (27 minutes ago)

കോഴിക്കോട് ഒരു രൂപയ്ക്ക് ഷൂവും വാച്ചും; മാനഞ്ചിറയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ്, കടയുടമകൾക്കെതിരെ കേസ്...  (40 minutes ago)

അഗ്‌നിക്കിരയാക്കി ഇസ്രയേല്‍ താണ്ഡവം  (46 minutes ago)

ഉത്സവപ്പറമ്പിലെ ക്രൂരത കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ഹരികൃഷ്ണൻ ഇനി നോവാർന്ന ഓർമ്മ: ആയിരങ്ങൾ കണ്ണീരോടെ വിട നൽകി...  (57 minutes ago)

യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം  (1 hour ago)

പിണറായിയുടെയും ശിവൻകുട്ടിയുടെയും നെഞ്ചത്ത് രാജീവ് ചന്ദ്രശേഖർ ലൈവായി അന്നനാളത്തിൽ പൊട്ടിച്ചു..!  (3 hours ago)

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (3 hours ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (3 hours ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (4 hours ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (5 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (5 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (5 hours ago)

Malayali Vartha Recommends