ആ പാവം അർജ്ജുന്റെ മരണം വച്ച് ഇവൻ കളിച്ച നാറിയ കളി തിരിച്ചറിയാൻ ലേശം വൈകിപ്പോയി; യഥാർത്ഥ ചോദ്യം ചെയ്യൽ എന്തെന്ന് മനാഫ് അറിയാൻ പോകുന്നതേ ഉളളൂ; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

യഥാർത്ഥ ചോദ്യം ചെയ്യൽ എന്തെന്ന് മനാഫ് അറിയാൻ പോകുന്നതേ ഉളളൂ. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് കൂടി ഓർത്തതേയുള്ളു കന്നഡിക ഇടികളെ നെന്മ മരം മനാഫ് ഹിക്ക ഏത് അസ്ഥികൾ വച്ച് പ്രതിരോധിക്കും എന്ന്. യഥാർത്ഥ ചോദ്യം ചെയ്യൽ എന്തെന്ന് ഇയാൾ അറിയാൻ പോകുന്നതേ ഉളളൂ. കുറേ സഖാപ്പികൾ ചുറ്റും കൂടി നിന്ന് മൂപ്പിച്ച് വിട്ടപ്പോൾ ഇയാൾ വിചാരിച്ചു ഇനി കേരളത്തെ നയിക്കേണ്ടത് താനാണ് എന്ന്. അങ്ങനെ വേലിയിൽ കിടന്ന അസ്സൽ മൂർഖൻ പാമ്പിനെ എടുത്ത് അണ്ടറിൽ വച്ചു. ഇനിയിപ്പോ എന്നെന്നും അണ്ടറിൽ തന്നെ കിടക്കേണ്ടി വരും.
ആ പാവം അർജ്ജുന്റെ മരണം വച്ച് ഇവൻ കളിച്ച നാറിയ കളി തിരിച്ചറിയാൻ ലേശം വൈകിപ്പോയി. ആ വീട്ടുകാരെ കുറിച്ച് ഇവൻ പറഞ്ഞ കഥകൾ ഒക്കെ വിശ്വസിച്ചു ഇയാളൊരു പാവമാണെന്നു കരുതിയ കുറേ മണ്ടൻ പ്രബുദ്ധരിൽ ഞാനും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവന്റെ ചാരിറ്റി ആപ്പും ചാനലിൽ ആളെ കയറ്റലും ഒക്കെ കണ്ടപ്പോൾ മനസ്സിലായി ഇയാൾ തനി ഉഡായിപ്പ് ആണെന്ന്.
കള്ളന് കഞ്ഞി വച്ച് ശീലിച്ച കാട്ടുകള്ളൻ ആണെന്ന് തിരിച്ചറിഞ്ഞത് ധർമ്മംസ്ഥല വച്ച് കളിച്ച അസ്സൽ വർഗ്ഗീയ കളി കണ്ടപ്പോഴാണ്. ആരും കാണാത്ത, ഇന്നേ വരെ ജനിക്കാത്ത അനന്യ ഭട്ടിന്റെ ഫോട്ടോ തന്റെ അണ്ടറിൽ ഉണ്ടെന്ന് ചാനലായ ചാനൽ തോറും കയറിയിറങ്ങി പറഞ്ഞ ഉളുപ്പ് ഇല്ലാത്തവൻ. അവനും അവന്റെ ഒരു ആക്ഷൻ കമ്മിറ്റിയും. രണ്ട് വട്ടമാണ് ഇവൻ കർണ്ണാടകയിൽ ചെന്ന് നാറിയ പണി കാണിക്കുന്നത്.
ആദ്യത്തെ വട്ടം അവരുടെ സംസ്ഥാനത്ത് നടന്ന പ്രകൃതി ദുരന്തം ആയത് കൊണ്ടും ആ വിഷയം വൈകാരികമായ ഒന്നായത് കൊണ്ടും ഇവൻ കന്നഡികരുടെ ഇടി വാങ്ങിച്ച് കൂട്ടിയില്ല. എന്നാൽ ഇപ്പോൾ അതല്ല വിഷയം. അത്യന്തം സെൻസിറ്റീവ് ആയ ഒന്നിൽ കയറിയാണ് ഇടപെട്ടത്. ഒരു വിഭാഗത്തിന്റെ പരിപാവനമായ പ്രദേശത്തെ കുറിച്ച് നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിച്ചു.
ലോറിക്കാരൻ മനാഫ് എന്ന അയാളുടെ ചാനലിൽ ആ വിഷയത്തെ കുറിച്ച് എത്രയെത്ര വീഡിയോകളാണ് അയാൾ ഇട്ടത്. സത്യത്തിൽ അവിടെ ഭരിക്കുന്ന, ഭരിച്ചിരുന്ന സർക്കാരുകളെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിറുത്തി ധർമ്മസ്ഥല എന്ന പേരിനെ നശിപ്പിക്കാൻ അയാൾ ആർക്കോ വേണ്ടി പണിയെടുത്തു.
ഒരു രീതിയിലും ഉള്ള സിംബതി ഇയാളോട് ആർക്കും തോന്നരുത്. നോക്കൂ കർണ്ണാടക എന്ന സംസ്ഥാനത്ത് ജീവിതം നട്ട് നനയിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ട്. ഇയാളെ പോലുള്ള സാമൂഹിക വൈറസ് ഉണ്ടാക്കി എടുക്കുന്ന ഫേക്ക് alligations രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കും, രണ്ട് ജനതയെ ബാധിക്കും. അത് വഴി ഉണ്ടാവുന്ന സാമുദായിക സ്പർദ്ധ എത്രയോ നിരപരാധികളായ മനുഷ്യരെ ബാധിക്കും. അത്രമേൽ സെൻസേഷണലായ വിഷയമാണ് ഇയാൾ ഉന്നയിച്ചത്.
ഒരു ഇല്ലാക്കഥ കുറച്ച് നാളത്തേയ്ക്ക് ആണെങ്കിൽ കൂടി തുറന്ന് വിട്ട അരാജകത്വത്തിന്റെ ഭൂതം എത്രമേൽ വിനാശകരം ആയിരുന്നു. ഇനി അത്തരത്തിലൊന്ന് എടുത്ത് വീശാനുള്ള ധൈര്യം ഒരുത്തനും ഉണ്ടാവരുത്. മിക്കവാറും ഇനിയുള്ള ദിനങ്ങൾ ഹിക്കയ്ക്ക് അനന്യ ഭട്ടിന്റെ അസ്ഥി പെറുക്കലന്റേത് ആവില്ല. മറിച്ചു കന്നഡ സ്റ്റൈൽ ഓഫ് ചോദ്യം ചെയ്യലിന്റെ പരിണാമം ആയിട്ട് ഉള്ള ഒടിഞ്ഞ അസ്ഥി എണ്ണലിന്റെ ദിനരാത്രങ്ങൾ ആയിരിക്കും.
https://www.facebook.com/Malayalivartha