തമിഴ്നാട് കൊളത്തൂർ എം.എൽ.എയും ടി.വി.കെ നേതാവുമായ വി.എസ്. ബാബു അന്തരിച്ചു...

തമിഴ്നാട് കൊളത്തൂർ എം.എൽ.എയും ടി.വി.കെ നേതാവുമായ വി.എസ്. ബാബു (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടുമാസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡി.എം.കെ അദ്ധ്യക്ഷൻ എം. കെ സ്റ്റാലിനെ പരാജയപ്പെടുത്തി ശ്രദ്ധേയനായി. ബാബുവിന്റെ ആരോഗ്യനില വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതിയിൽ നിലനിൽക്കെയാണ് മരണം.
ഡി.എം.കെയിലൂടെയാണ് ബാബുവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പാർട്ടിയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു. 2006ൽ പുരസൈവാക്കം മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി.
2016ൽ അണ്ണാ ഡി.എം.കെയിലെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ടി.വി.കെയിൽ ചേർന്നു. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി ജോസഫ് വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ അനുശോചിച്ചു. തമിഴ്നാട് നിയമസഭയിൽ അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒഴിവുള്ള സീറ്റുകൾ ആറായി.
"
https://www.facebook.com/Malayalivartha

























