ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 368 റൺസിന് പുറത്ത്...

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 368 റൺസിന് പുറത്ത്. 121 ഓവറിലാണ് ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്.
ഹെൻറി നിക്കോൾസിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും സെഞ്ചുറികളാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 335 പന്തിൽ 21 ഫോറുകളടക്കം പുറത്താകാതെ 175 റൺസെടുത്ത ഹെൻറി നിക്കോൾസാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്കോറർ. 216 പന്തിൽ 14 ഫോറുകളോടെ 118 റൺസാണ് ഗ്ലെൻ ഫിലിപ്സ് നേടിയത്.ഒരുഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലായിരുന്നു ന്യൂസിലൻഡ്.
ആറാം വിക്കറ്റിൽ ഒത്തുചേർന്ന നിക്കോൾസ്–ഫിലിപ്സ് സഖ്യം 216 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ആതിഥേയർ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി. ആകാശ് ദീപിന് മൂന്ന് വിക്കറ്റും അൻഷുൽ കാംബോജിന് രണ്ട് വിക്കറ്റും ലഭ്യമായി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റ് നേടി.
https://www.facebook.com/Malayalivartha

























