2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ. ദോഹയിൽ നടക്കുന്ന ഐഎസ്എസ്എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ട്രാപ് ഇനത്തിൽ വെള്ളി മെഡൽ നേടിയതോടെയാണ് 24കാരനായ താരത്തിന് ഒളിമ്പിക്സ് യോഗ്യത ലഭിച്ചത്. ഫൈനലിൽ സ്വർണം നഷ്ടമായെങ്കിലും വെള്ളി നേട്ടത്തിലൂടെ വിവാൻ ഇന്ത്യക്കായി ഒളിമ്പിക്സ് ക്വാട്ട ഉറപ്പിക്കുകയായിരുന്നു.
ഫൈനലിൽ 30 ഷോട്ടുകൾ പൂർത്തിയായപ്പോൾ വിവാനും കുവൈത്തിന്റെ അബ്ദുൽറഹ്മാൻ അൽഫൈഹാനും 29 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. തുടർന്ന് നടന്ന ഷൂട്ട്ഓഫിൽ ഒരു ഷോട്ട് നഷ്ടമായതോടെയാണ് വിവാന് സ്വർണം കൈവിട്ടത്. അൽഫൈഹാൻ സ്വർണം നേടി. 2024 പാരിസ് ഒളിമ്പിക്സിൽ വെള്ളി നേടിയ ചൈനയുടെ ക്വി യിങ് വെങ്കലം സ്വന്തമാക്കുകയും ചെയ്തു
. ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ ട്രാപ് വിഭാഗത്തിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് വിവാൻ.
"
https://www.facebook.com/Malayalivartha

























