പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...

പാലക്കാട് മണ്ണാർക്കാട്ടുനിന്ന് ഒരു പ്രധാന വാർത്ത. കുമരംപുത്തൂർ പെരിമ്പടാരി സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങലങ്ങീരി നായാടിക്കുന്നിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഷിഫാനത്ത്, ഇവരുടെ സഹോദരി, ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് ബുധനാഴ്ച രാത്രിയോടെ അവശനിലയിൽ കണ്ടെത്തിയത്. നിലവിൽ സ്ത്രീകളെ മണ്ണാർക്കാട്ടെ ആശുപത്രിയിലും, കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചുപേരും അപകടനില തരണം ചെയ്തതായാണ് പൊലീസ് നൽകുന്ന ഏറ്റവും പുതിയ വിവരം.
https://www.facebook.com/Malayalivartha

























