കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി...പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ നാലുവയസ്സുള്ള ആൺകുഞ്ഞിന് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി നൂർ ജമാൽ ഷെയ്ഖ്–നൂറിമ കാത്തുൻ ദമ്പതികളുടെ മകൻ മെറാജ് ഷെയ്ഖാണ് മരിച്ചത്.
തണ്ടേക്കാട് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിൽ വ്യാഴം വൈകിട്ട് 6.30നാണ് അപകടം സംഭവിച്ചത്. നൂർ ജമാൽ ഷെയ്ഖ് കമ്പനിയിലെ തൊഴിലാളിയാണ്. കുട്ടി ഓടിക്കളിക്കുന്നതിനിടെ വിനീർ ഉണക്കുന്ന ഡ്രയറിന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലാണ്.
" f
https://www.facebook.com/Malayalivartha

























